ആലപ്പുഴ: മലയാള മനോരമ പത്രം വായിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് വീട്ടില്‍വന്നുപോയ പ്രതീതിയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മാതൃഭൂമി പത്രം ഇതിന്റെ ഏട്ടനാണെന്നും ഈ പത്രങ്ങളും ചില ചാനലുകളും ചേര്‍ന്ന് തകര്‍ന്നുകിടക്കുന്ന യുഡിഎഫിനെ എങ്ങനെയെങ്കിലും രക്ഷിക്കാനാകുമോ എന്നു നോക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റജാഥയുടെ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍ കൂടിയായ കോടിയേരി.
യുഡിഎഫ് വല്ലാത്ത പ്രതിസന്ധിയിലാണ്. അഴിമതിയാരോപണങ്ങള്‍ മുന്‍മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടിക്കെതിരെയും ഉയര്‍ന്നു. ആര്‍ ബാലകൃഷ്ണപിള്ള, ടി എം ജേക്കബ്, ടി എച്ച് മുസ്തഫ തുടങ്ങി മിക്ക നേതാക്കള്‍ക്കുമെതിരെ കേസ് നടക്കുന്നു. ബാലകൃഷ്ണപിള്ള ഇതിനകം ഇരുമ്പഴിക്കുള്ളിലായി. ഇതൊന്നും എല്‍ഡിഎഫ് എടുത്ത നടപടികളുടെ ഭാഗമായി ഉണ്ടായതല്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് ടി എം ജേക്കബ് ആണ്. ടി എച്ച് മുസ്തഫയും പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്നു പറഞ്ഞു. ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് സുപ്രീംകോടതിയാണ്.
കേരളം ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യുന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍വാണിഭക്കേസ് വീണ്ടും സജീവമാക്കിയത് അദ്ദേഹത്തിന്റെ ഉറ്റബന്ധുകൂടിയായ കെ എ റൌഫ് ആണ്. ഇതിനുപിന്നാലെ ലീഗ് നേതാവ് എം കെ മുനീറിന്റെ ഇന്ത്യാവിഷന്‍ ചാനലും കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നു. പ്രതിസന്ധിയിലായ യുഡിഎഫിനെ എങ്ങനെ രക്ഷിക്കും എന്നാണ് മനോരമയും മാതൃഭൂമിയും ഏതാനും ചാനലുകളും നിരന്തരം ശ്രമിക്കുന്നത്- കോടിയേരി പറഞ്ഞു.
സി-ഡിറ്റിനെതിരായ യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതം
സി-ഡിറ്റിനെതിരെ യുഡിഎഫ് എംഎല്‍എമാര്‍ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി-ഡിറ്റ് എംപ്ളോയീസ് അസോസിയേഷന്‍ (സിഐടിയു) പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനും ജനറല്‍ സെക്രട്ടറി ബി സതീശനും പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്വയംഭരണസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന സി-ഡിറ്റില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് നിയമാസൃതമായ മാര്‍ഗങ്ങളിലൂടെയാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കരാര്‍ നിയമനങ്ങള്‍ നടന്നത്. 100ലധികം പദ്ധതികള്‍ നടപ്പാക്കിവരുന്ന സ്ഥാപനം 21 വര്‍ഷമായി ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലമായി നിലനിന്നുപോരുന്നതാണ്. 400ലധികം ജീവനക്കാര്‍ ഉള്ളതില്‍ 62 പേര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. മറ്റ് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്.
താല്‍ക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടയാളാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. പൊതുആവശ്യം പരിഗണിച്ച് വര്‍ഷങ്ങളായി ജോലിചെയ്യുന്ന 150 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നിര്‍ദേശം സി-ഡിറ്റ് ഗവേണിങ് ബോഡി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഈ നിര്‍ദേശം ഇനിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. സര്‍ക്കാരിന് സമര്‍പ്പിക്കാത്ത നിര്‍ദേശത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കാന്‍ പോകുന്നെന്ന പ്രചാരണം നടത്തുന്നത് സി-ഡിറ്റിനെ തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മഹിളാകോണ്‍ഗ്രസ് നേതാവിന്റേത് കള്ളപ്രചാരണം: മേഴ്സിക്കുട്ടിയമ്മ
കൊല്ലം: അങ്കണവാടി ജീവനക്കാരെ വെറുംകൈയോടെ പിരിച്ചുവിട്ടെന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ആരോപണം രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള കള്ളപ്രചാരണത്തിന്റെ ഭാഗമാണെന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായി അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യവും പെന്‍ഷനും നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രതിമാസ ഓണറേറിയം 450 രൂപ വര്‍ധിപ്പിച്ചു. പെന്‍ഷനും കൂട്ടി. ക്ഷേമ ആനുകൂല്യം കലാകാലം വര്‍ധിപ്പിച്ചുനല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. കേന്ദ്രസര്‍ക്കാര്‍ 1975ല്‍ ആരംഭിച്ച ഐസിഡിഎസ് പ്രോജക്ടില്‍ തൊഴിലെടുക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ഇത്രകാലം കഴിഞ്ഞിട്ടും 1500 രൂപമാത്രമാണ് ഓണറേറിയമായി നല്‍കുന്നത്.
വരാന്‍പോകുന്ന കേന്ദ്ര ബജറ്റില്‍ അങ്കണവാടി ജീവനക്കാരുടെ മിനിമം കൂലി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെ പ്രക്ഷോഭം നടന്നുവരികയാണ്. സ്ത്രീകളുടെയും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും സാമൂഹ്യ ക്ഷേമമന്ത്രി പി കെ ശ്രീമതിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം ജനം തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി 250211
മലയാള മനോരമ പത്രം വായിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് വീട്ടില്‍വന്നുപോയ പ്രതീതിയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മാതൃഭൂമി പത്രം ഇതിന്റെ ഏട്ടനാണെന്നും ഈ പത്രങ്ങളും ചില ചാനലുകളും ചേര്‍ന്ന് തകര്‍ന്നുകിടക്കുന്ന യുഡിഎഫിനെ എങ്ങനെയെങ്കിലും രക്ഷിക്കാനാകുമോ എന്നു നോക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റജാഥയുടെ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍ കൂടിയായ കോടിയേരി.
ReplyDeleteകഴിഞ്ഞ രണ്ടു ദിവസമായി കേരള രാഷ്ട്രീയത്തിലെ ചില കുത്തക മധ്യമാവിഷ്കൃത നാടകങ്ങള്‍ കാണുന്നവര്‍ക്ക് ബൈബിള്‍ പുതിയ നിയമത്തിലെ യേശുദേവന്റെ പരസ്യ സുവിശേഷ കാലത്തെ അവസാന ദിനങ്ങള്‍ ഓര്‍മ്മയില്‍ വരുക സ്വാഭാവികം.
ReplyDeleteനിന്ദിതര്‍ക്കും പീടിതര്‍ക്കും ആശ്രം ഏകി, രോഗികള്‍ക്ക് ആശ്വാസമേകി, അഞ്ചപ്പംകൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കി, യെരുശലേം ദേവാലയത്തില്‍ പ്രവേശിച്ച യേശുദേവന്‍ വിടെ കണ്ട കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും നിങ്ങള്‍ സ്വര്‍ഗ്ഗ പിതാവിന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി എന്ന് പറഞ്ഞുകൊണ്ട് പള്ളിക്കുള്ളില്‍ പ്രാവുകളെ വില്‍ക്കുന്നവരെയും മറ്റു തരികിട കച്ചവടക്കാരെയും ആട്ടി പുറത്താക്കി. ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരോഹിതന്മാരെ ചോദ്യം ചെയ്തു. സാധാരണക്കാരായ വലിയ പുരുഷാരം അവനോടോപ്പമെന്നു തിരിച്ചറിഞ്ഞ അവര്‍ അവനോടു സംവാദത്തിനു ദൈര്യപ്പെടാതെ തങ്ങളുടെ പ്രാമാണ്യത്തെ ചോദ്യം ചെയ്ത യേശുദേവനെതിരെ യഹൂദ പുരോഹിതരും ഭരണാധികാരികളും ചേര്‍ന്ന് ഗൂഡാലോചന നടത്തി അവനില്‍ കള്ള കുറ്റം ചുമത്തി അവനെ ക്രൂശിച്ചു. അവനെ മുപ്പതു വെള്ളിക്കാശിനു സ്വന്തം ശിഷ്യനായ യൂദാ ഒറ്റിക്കൊടുത്തു.
വിയെസ് സര്‍കാരിന്റെ അവസാന ദിനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ചരിത്രവുമായി വിദൂര സാദൃശ്യം തോന്നുന്നുണ്ടോ ?
അഴിമതിക്കാര്‍ക്കും സ്വജന പക്ഷപാതികള്‍ക്കും എതിരെ നടപടി എടുത്തു, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി, അറുപതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കാന്‍ നടപടി എടുത്തു, പെണ്‍ വാണിഭക്കാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചു, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിച്ചു, സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ബലികഴിക്കാതെ വികസന സംരംഭങ്ങള്‍ തുടക്കം കുറിച്ചു. പൊതുമുതല്‍ കട്ട് മുടിപ്പിച്ചവരെ ജയിലില്‍ അടച്ചു, ലോട്ടറി മാഫിയക്കെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടി. ജനം വീയെസിനോപ്പം എന്ന് കണ്ടു വിറളിപിടിച്ച, ന്യായവിധിയുടെ വാള്‍ കണ്ടു ഭയന്ന രാഷ്ട്രീയ, സമുദായ, മാധ്യമ പ്രമാണിമാര്‍ ദുരാരോപണം ഉയര്‍ത്തി വ്യക്തിഹത്യ നടത്താന്‍ രംഗത്തെത്തിക്കഴിഞ്ഞു, ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... എന്നാര്‍പ്പുവിളിക്കുന്നു. ഒറ്റിക്കൊടുക്കാന്‍ അഭിനവ യൂദാ ശശി സഖാവും റെഡി.
പ്രിയ സഖാവേ ന്യായം താങ്കളുടെ പക്ഷത്തെങ്കില്‍ അങ്ങയുടെ പുനരുദ്ധാനത്തിന്നായി ഞങ്ങള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ കാത്തിരിക്കുന്നു.
വിസ് ഇപ്പോൾ ചെയ്യുന്നത് ഒരു നാലുകൊല്ലം മുൻപ് ചെയ്തിരുന്നെകിൽ എന്ന് വിചാരിക്കുന്നു...ഇത് വോട്ട് കിട്ടാൻ വേണ്ടി നമ്മ്ടെ ആന്റണി ചാരായം നിർത്തലാക്കിയതുപോലെ തോന്നുന്നു!
ReplyDelete