പ്ലാച്ചിമട കൊക്കക്കോള ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസവും നഷ്ടപരിഹാരവും നല്‍കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള '2011 ലെ പ്ലാച്ചിമട കൊക്കകോള ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസവും നഷ്ടപരിഹാരവും ആവശ്യപ്പെടുന്നതിനുള്ള പ്രത്യേക ട്രിബ്യൂണല്‍'ബില്‍ നിയമസഭ പാസാക്കി. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ദുരിത ബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ട്രിബ്യൂണലില്‍ മൂന്ന് അംഗങ്ങളാണ് ഉണ്ടായിരിക്കുക. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയാകാനുള്ള യോഗ്യതയുള്ള ആളോ ആയിരിക്കും ട്രിബ്യൂണലിന്റെ ചെയര്‍പേഴ്‌സന്‍. മറ്റ് രണ്ട് അംഗങ്ങളില്‍ ഒരാള്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗവും ഒരാള്‍ വിദഗ്ധ അംഗവുമാണ്. ട്രിബ്യൂണലിന് സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്‌സണും അംഗങ്ങളും ഔദ്യോഗിക സ്ഥാനത്ത് പ്രവേശിച്ച തിയ്യതിമുതല്‍ രണ്ട് വര്‍ഷക്കാലത്തേയ്‌ക്കോ അറുപത്തഞ്ചും അറുപതും വയസ്സ് തികയുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ഔദ്യോഗക സ്ഥാനത്ത് തുടരാവുന്നതാണ്. ചെയര്‍പേഴ്‌സനെയും അംഗങ്ങളെയും നീക്കാനുള്ള അധികാരം സര്‍ക്കാരിന് ഉണ്ടായിരിക്കും. നിയമവകുപ്പില്‍ നിന്നുള്ള ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ട്രിബ്യൂണലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
സുപ്രിം കോടതിയിലോ ഹൈക്കോടതിയിലോ ഒഴികെയുള്ള കേസുകള്‍ ട്രിബ്യൂണല്‍ രൂപീകരിച്ചാല്‍ ഉടന്‍ ട്രിബ്യൂണലിലേയ്ക്ക് മാറ്റേണ്ടതാണ്. കോടതികള്‍ ട്രിബ്യൂണല്‍ രൂപീകരിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ കേസുകള്‍ കൈമാറിയെന്ന് ഉറപ്പ് വരുത്തണം. ട്രിബ്യൂണല്‍ രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ ട്രിബ്യൂണല്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍ മതിയായ കാരണമുണ്ടെന്ന് ബോധ്യമാകുന്ന പക്ഷം ആറ് മാസം കഴിയാത്ത അപേക്ഷകള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്. ട്രിബ്യൂണലിന്റെ തീരുമാനത്തിന് മേല്‍ തീരുമാനം ലഭിച്ച് രണ്ട് മാസത്തിനുള്ളില്‍ ഏതൊരാളിനും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം. ട്രിബ്യൂണലിന്റെ തീരുമാനപ്രകാരം കമ്പനിയില്‍ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് അര്‍ഹതപ്പെട്ട ആളിന്റെ പേരില്‍ ട്രിബ്യൂണല്‍ സര്‍ട്ടിഫിക്കറ്റ് കലക്ടര്‍ക്ക് നല്‍കേണ്ടതും കലക്ടര്‍ ഭൂമിയുടെ കരക്കുടിശ്ശിക പോലെ ആ തുക വാങ്ങിനല്‍കേണ്ടതുമാണ്. പ്രതിപക്ഷ ബഹളത്തത്തുടര്‍ന്ന് ചര്‍ച്ച കൂടാതെയാണ് ബില്‍ സഭ പാസാക്കിയത്.
ജനയുഗം 250211
കൊക്കക്കോള ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസവും നഷ്ടപരിഹാരവും നല്‍കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള '2011 ലെ പ്ലാച്ചിമട കൊക്കകോള ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസവും നഷ്ടപരിഹാരവും ആവശ്യപ്പെടുന്നതിനുള്ള പ്രത്യേക ട്രിബ്യൂണല്‍'ബില്‍ നിയമസഭ പാസാക്കി. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ദുരിത ബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ReplyDelete