Thursday, February 24, 2011

പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അഴിമതിയില്ല

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തില്‍ അഴിമതിയോ ക്രമക്കേടോ ഇല്ലെന്ന് മന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു. അംഗീകൃത ഏജന്‍സികളാണ് പരീക്ഷ നടത്തിയത്. ഓരോ ഉദ്യോഗാര്‍ത്ഥിക്കും കിട്ടിയ മാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രമക്കേട് ചൂണ്ടിക്കാട്ടി വ്യക്തമായ പരാതി കിട്ടിയാല്‍ അന്വേഷിച്ച് നടപടി എടുക്കുമെന്നും കോണ്‍ഗ്രസിലെ പിസി വിഷ്ണുനാഥിന്റെ ആരോപണത്തിന് അദ്ദേഹം മറുപടി നല്‍കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ്, ടൈറ്റാനിയം, ബാംബു കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പരസ്യം പോലും നല്‍കാതെയാണ് നിയമിച്ചത്. എന്നാല്‍ അഞ്ചും പത്തും വര്‍ഷമായി കരാര്‍ അടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയതായി തുടങ്ങിയ എട്ട് സ്ഥാപനങ്ങളില്‍ തസ്തിക സൃഷ്ടിച്ച് പരസ്യം ചെയ്താണ് എഴുത്തുപരീക്ഷ നടത്തിയത്. അപേക്ഷ ക്ഷണിക്കും മുമ്പാണ് പ്രതിപക്ഷം അഴിമതി ആരോപിച്ചത്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതേയുള്ളൂ. അതിന് മുമ്പ് ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആരോപിക്കുന്നത് ഫാക്ടറികള്‍ തുറക്കാതിരിക്കുന്നതിനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും 1800 പേരെ പിരിച്ചുവിട്ടു. അതില്‍ക്കൂടുതല്‍ ആള്‍ക്കാരെ നിയമിക്കണമെന്നതാണ് ഈ സര്‍ക്കാരിന്റെ തീരുമാനം.ആലപ്പുഴയിലെ കെഎസ്ഡിപി യുഡിഎഫ് നിസ്സാര വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതാണ്. ഇപ്പോള്‍ അത് ലാഭത്തിലായി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 കോടിയുടെ മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വൈറ്റമിന്‍ എപ്ളാന്റ് വില്‍ക്കാന്‍ പോകുന്നൂവെന്ന തിരുവഞ്ചൂരിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി പറഞ്ഞു.

ലോട്ടറി ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലേ


ലോട്ടറി തട്ടിപ്പില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മണികുമാര്‍ സുബ്ബയുടെ പാര്‍ടിയായ കോണ്‍ഗ്രസ് ആണെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു. 15 ലക്ഷം കോടി രൂപയുടെ ടിക്കറ്റ് ആണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. എന്നിട്ടാണ് തന്നെയും മുഖ്യമന്ത്രിയെയും പ്രതിയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എന്തെല്ലാം സഹായം ചെയ്ത് കൊടുത്താലും കേരളത്തില്‍ വ്യാജ ലോട്ടറി അനുവദിക്കില്ല. നാണമുണ്ടെങ്കില്‍ കേന്ദ്ര നിലപാട് തിരുത്താന്‍ പ്രതിപക്ഷം ആവശ്യപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്രയേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് മാസത്തിനുള്ളില്‍ റോഡുകളുടെ അറ്റകുറ്റപണി പൂര്‍ത്തീകരിക്കും. നിയമസഭയില്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ തങ്ങളുടെ മണ്ഡലത്തിലെ ഉല്‍ഘാടന ചടങ്ങുകള്‍ക്ക് മന്ത്രിമാരെയും മറ്റും ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

deshabhimani 240211

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ്, ടൈറ്റാനിയം, ബാംബു കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പരസ്യം പോലും നല്‍കാതെയാണ് നിയമിച്ചത്. എന്നാല്‍ അഞ്ചും പത്തും വര്‍ഷമായി കരാര്‍ അടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയതായി തുടങ്ങിയ എട്ട് സ്ഥാപനങ്ങളില്‍ തസ്തിക സൃഷ്ടിച്ച് പരസ്യം ചെയ്താണ് എഴുത്തുപരീക്ഷ നടത്തിയത്. അപേക്ഷ ക്ഷണിക്കും മുമ്പാണ് പ്രതിപക്ഷം അഴിമതി ആരോപിച്ചത്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതേയുള്ളൂ. അതിന് മുമ്പ് ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആരോപിക്കുന്നത് ഫാക്ടറികള്‍ തുറക്കാതിരിക്കുന്നതിനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete