അന്യസംസ്ഥാന ലോട്ടറി മാഫിയയെക്കുറിച്ച് സിബിഐ അന്വേഷണംവന്നാല്‍ എ രാജയ്ക്കുപിന്നാലെ ചിദംബരവും അകത്താകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് കേന്ദ്രം പൂഴ്ത്തിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് ലോട്ടറി മാഫിയാ തലവന്‍ സാന്തിയാഗോ മാര്‍ട്ടിനോടും കൂട്ടരോടുമാണ് പ്രതിബദ്ധത. അതുകൊണ്ടാണ് അന്യസംസ്ഥാന ലോട്ടറി നിരോധിക്കാത്തതും സിബിഐ അന്വേഷണം നടത്താത്തതുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യുഡിഎഫ് നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി ജയിലിലേക്ക് പോകാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് വര്‍ഷങ്ങളായി മിണ്ടാതിരുന്നവര്‍ ആരോപണങ്ങളുമായി തനിക്കെതിരെ ഇറങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ആരോപണപ്പെരുമഴ കണ്ട് പിന്മാറില്ല. അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും കൈയാമം വയ്ക്കുകതന്നെ ചെയ്യും. എല്ലാ നടപടിക്രമങ്ങളും പാലിച്ച് ചട്ടപ്രകാരമാണ് സിബിഐ അന്വേഷണാവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തയച്ചില്ലെന്ന് ചിദംബരം കള്ളം പറയുകയാണ്. കത്ത് കിട്ടിയെന്നും അന്വേഷണം സംബന്ധിച്ച് ഉടന്‍ തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ജനുവരി മൂന്നിന് പ്രസ്താവിച്ചിരുന്നു. 65 ദിവസമായി തന്റെ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയിരിക്കുകയാണ്. ചിദംബരവും ഭാര്യയും മാത്രമല്ല, കോണ്‍ഗ്രസ് വക്താവും ലോട്ടറിമാഫിയയുടെ കേസ് വാദിക്കുന്നു. രമേശ് ചെന്നിത്തല വിലക്കിയിട്ടും അഭിഷേക് മനു സിങ്വി കേസ് വാദിച്ചു. സിങ്വി വീണ്ടും വക്താവുമായി. ലോട്ടറി അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകന്‍ അരുകുമാര്‍ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അതേസമയം പ്രതിപക്ഷം ആരോപണമുന്നയിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകനുള്‍പ്പെടെ ആരെങ്കിലും ശ്രമിച്ചോ എന്ന കാര്യവും സിബിഐ അന്വേഷിക്കട്ടെ. എട്ടുമാസമായി കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിയില്ല. ഇത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ഫലമാണ്.
ചന്ദനമാഫിയയില്‍ നിന്ന് തന്റെ മകന്‍ പണം വാങ്ങിയെന്ന ആരോപണം അസംബന്ധമാണ്. ചന്ദനമാഫിയക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പോരാട്ടമാണ് താന്‍ നടത്തിയത്. സംസ്ഥാനത്തെ 24 ചന്ദനഫാക്ടറികള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് ഈ പോരാട്ടത്തിന്റെ ഫലമായിട്ടുകൂടിയാണ്. കോണ്‍ഗ്രസ് മന്ത്രി കെ പി വിശ്വനാഥന് അന്ന് രാജിവയ്ക്കേണ്ടിവന്നതും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഒരിക്കലും നിശബ്ദനായിട്ടില്ല. വി എസിന്റെ നിലപാട് തീരുമാനിക്കുന്നത് മകന്‍ വാങ്ങുന്ന പണക്കെട്ടുകളാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അത് എഴുതിത്തരണം. ഏത് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും പറയണം. ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുന്ന തരത്തിലുള്ള അന്വേഷണം നടത്താന്‍ ഒരുക്കമാണ്.
കെ പി പി നമ്പ്യാരുടെ പേരുപയോഗിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഉന്നയിക്കുന്ന ആരോപണം നമ്പ്യാര്‍തന്നെ വിഴുങ്ങിയതാണ്. എന്‍റോണുമായി ചേര്‍ന്ന് നമ്പ്യാര്‍ വൈദ്യുതി പദ്ധതി കൊണ്ടുവരുന്നത് തടഞ്ഞതില്‍ അഭിമാനമുണ്ട്. സാധാരണ ഇന്ത്യന്‍ പൌരനുള്ളതില്‍ കൂടുതല്‍ ഒരു പരിഗണനയും മകന്‍ അരുകുമാറിന് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫിന്റെ ആരോപണങ്ങള്‍ നേരിടാന്‍ പാര്‍ടി പറയേണ്ടത് പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിനല്‍കി.
മുഖ്യമന്ത്രിക്കെതിരായ ആരോപണം ജാള്യം മറയ്ക്കാന്‍: പിണറായി
പാനൂര്‍: യുഡിഎഫ് യോഗം ചേര്‍ന്ന് ആരോപണം സൃഷ്ടിച്ച് ഉന്നയിച്ചാലൊന്നും എല്‍ഡിഎഫ് അനുകൂല ജനവികാരം തടയാന്‍ സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ എല്‍ഡിഎഫിന്റെ സംശുദ്ധിയെ ഒരുതരത്തിലും ബാധിക്കില്ല. ചെറുകല്ലായി സമരസേനാനി കെ കെ ജി അടിയോടി ചരമദിനത്തോടനുബന്ധിച്ച് മേലെ ചമ്പാട് ചേര്‍ന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരം കൈയ്യാളിയതിന്റെ ജീര്‍ണത ഒന്നൊന്നായി പുറത്തുവരികയാണിപ്പോള്‍. ഇത്തരം വൃത്തികേടുകളില്‍ പങ്കാളികളായവരാണ് കാര്യം പുറത്തുപറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഞങ്ങളല്ല ഒപ്പംനടന്നവരല്ലേ പുറത്തുകൊണ്ടുവന്നത്. ഇത്രയും ഗുരുതരമായ കാര്യങ്ങള്‍ പുറത്തുവന്നപ്പോള്‍ കേസെടുത്ത് അന്വേഷിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത് എല്‍ഡിഎഫാണെന്ന മട്ടിലാണിപ്പോള്‍ യുഡിഎഫുകാരുടെ പ്രതികരണം. ജുഡീഷ്യല്‍ കമീഷന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതിയാണിപ്പോള്‍ ശിക്ഷിച്ചത്. നിയമം അതിന്റെ വഴിക്ക് പോകുമ്പോള്‍ ഞങ്ങളുടെ മേക്കിട്ട് കയറിയിട്ട് കാര്യമില്ല.
അബ്കാരികള്‍ക്കൊപ്പം സുപ്രീംകോടതി ജഡ്ജിക്ക് കോഴ നല്‍കിയതായി ഒരു എംപി പരസ്യമായി പറഞ്ഞാല്‍ കേസെടുക്കണ്ടേ. അതാണ് കെ സുധാകരന്റെ കാര്യത്തിലുണ്ടായത്. ഡല്‍ഹി പൊലീസും സുധാകരനെതിരെ കേസെടുത്തു. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കാന്‍ പോവുകയാണ്. ടി എച്ച് മുസ്തഫയും അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന മാത്യുസക്കറിയയും നല്‍കിയ രേഖകള്‍ പരിഗണിച്ചാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകേണ്ടതാണ്. ബാക്കികാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ.
ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട യുഡിഎഫ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും മകനുമെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. പ്രതിപക്ഷ നേതാവായ കാലത്ത് വി എസിന്റെ ഭാഗത്ത് തെറ്റായ നടപടികളുണ്ടായിരുന്നെങ്കില്‍ അന്നത്തെ സര്‍ക്കാരിന് നടപടിയെടുക്കാമായിരുന്നില്ലേ. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കാന്‍ സാധിച്ചിരുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയായി നാലേമുക്കാല്‍വര്‍ഷം പ്രവര്‍ത്തിച്ചപ്പോഴും ആരോപണം ഉന്നയിക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ യോഗം ചേര്‍ന്ന് ആരോപണം സൃഷ്ടിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയും. ഇതൊന്നും ജനം വിശ്വസിക്കാന്‍ പോവുന്നില്ലെന്നും പിണറായി പറഞ്ഞു. സിപിഐ എം പാനൂര്‍ ഏരിയാ സെക്രട്ടറി കെ കെ പവിത്രന്‍ അധ്യക്ഷനായി.
ആരോപണം സംശുദ്ധിയെ ബാധിക്കില്ല: പിണറായി
പാനൂര്‍: യുഡിഎഫ് യോഗം ചേര്‍ന്ന് ആരോപണം സൃഷ്ടിച്ച് ഉന്നയിച്ചാലൊന്നും എല്‍ഡിഎഫ് അനുകൂല ജനവികാരം തടയാന്‍ സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചെറുകല്ലായി സമരസേനാനി കെ കെ ജി അടിയോടി ചരമദിനത്തോടനുബന്ധിച്ച് മേലെ ചമ്പാട് ചേര്‍ന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട യുഡിഎഫ് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിക്കും മകനുമെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവായ കാലത്ത് വി എസിന്റെ ഭാഗത്ത് തെറ്റായ നടപടികളുണ്ടായിരുന്നെങ്കില്‍ അന്നത്തെ സര്‍ക്കാരിന് നടപടിയെടുക്കാമായിരുന്നില്ലേ. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി നാലേമുക്കാല്‍വര്‍ഷം പ്രവര്‍ത്തിച്ചപ്പോഴും ആരോപണം ഉന്നയിക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ആരോപണം സൃഷ്ടിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയും. ഇതൊന്നും ജനം വിശ്വസിക്കാന്‍ പോവുന്നില്ല- പിണറായി പറഞ്ഞു.
ആരോപണമുന്നയിക്കാന്‍ യുഡിഎഫ് ഉപസമിതി: നടപടി അപഹാസ്യം- വൈക്കം വിശ്വന്‍
കോട്ടയം: എല്‍ഡിഎഫ് മന്ത്രിമാര്‍ക്കെതിരെ പൊള്ളയായ ആരോപണം ഉന്നയിക്കാന്‍ യുഡിഎഫ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തിയത് അപഹാസ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിന്റെ അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയാണ് ആരോപണം ഉന്നയിച്ചത്. ഇതില്‍ വിറളിപൂണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പുതിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎംഎസ്ആര്‍എ സംസ്ഥാനപ്രസിഡന്റ് ജി മധു അധ്യക്ഷനായി. കെ എന്‍ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.
മകനെതിരായ ആരോപണം വി എസിനെ അവഹേളിക്കാന്‍: വെള്ളാപ്പള്ളി
കൊച്ചി: അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കാമെന്ന ചിന്തരാഷ്ട്രീയസദാചാരത്തിനു ചേര്‍ന്നതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മകനെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച് അച്ഛനെ കൊച്ചാക്കാനുള്ള അടവുനയമാണിത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവങ്ങള്‍ അന്ന് പറയാതെ ഇപ്പോള്‍ ഉന്നയിക്കുന്നത് മുതലെടുപ്പിനു വേണ്ടിയാണ്. സഭ പിരിയുന്നതിനു മുമ്പ് കൊട്ടിക്കലാശം നടത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഗ്രാഫ് താഴേക്കു പോയി. മാണി എടുത്തുചാടി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും ബാലകൃഷ്ണപിള്ള ജയിലിലായതും യുഡിഎഫിന് ദോഷംചെയ്യും. പി ജെ ജോസഫിനെ പാര്‍ടിയിലേക്കു കൊണ്ടുവന്നതോടെ മാണിയുടെ പ്രതിച്ഛായയും നഷ്ടപ്പെട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയനിലപാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി അറിയിച്ചു.
ദേശാഭിമാനി 270211
അന്യസംസ്ഥാന ലോട്ടറി മാഫിയയെക്കുറിച്ച് സിബിഐ അന്വേഷണംവന്നാല്‍ എ രാജയ്ക്കുപിന്നാലെ ചിദംബരവും അകത്താകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് കേന്ദ്രം പൂഴ്ത്തിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് ലോട്ടറി മാഫിയാ തലവന്‍ സാന്തിയാഗോ മാര്‍ട്ടിനോടും കൂട്ടരോടുമാണ് പ്രതിബദ്ധത. അതുകൊണ്ടാണ് അന്യസംസ്ഥാന ലോട്ടറി നിരോധിക്കാത്തതും സിബിഐ അന്വേഷണം നടത്താത്തതുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ReplyDeleteഐസ്ക്രീം കേസ്: അന്വേഷണം പുരോഗതിയില്‍- മുഖ്യമന്ത്രി
ReplyDeleteപ്രത്യേക ലേഖകന്‍
തിരു: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എഡിജിപി വിന്‍സ എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവിദഗ്ധരുമായി അദ്ദേഹം കൂടിയാലോചന നടത്തിവരുന്നു. തുടര്‍ന്ന് ആവശ്യമായ നടപടി എടുക്കും. ജയിലിലേക്ക് പോകുമ്പോള്‍ ഓടിക്കളയാതിരിക്കാന്‍ വിലങ്ങ് വയ്ക്കുമോയെന്ന് അപ്പോള്‍ കാണാം. തന്റെ മകന്റെ വിദേശയാത്രകള്‍ സംബന്ധിച്ച ആക്ഷേപത്തിന്അടിസ്ഥാനമില്ല. മകനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കരുതുന്നില്ല. ആരോപണങ്ങള്‍ മകന്‍ നിയമപരമായി നേരിടും. പരാതി ഉള്ളവര്‍ക്കും നിയമസംവിധാനത്തെ സമീപിക്കാം. അധികാരം ദുരുപയോഗിക്കുകയോ പൊതുപണം കട്ടുമുടിക്കുകയോ ചെയ്തതായി തെളിവുണ്ടെങ്കില്‍ തീര്‍ച്ചയായും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണമുന്നയിക്കാന്‍ യുഡിഎഫ് സബ്കമ്മറ്റി ഉണ്ടാക്കിയിരിക്കുകയാണ്. ജയില്‍ ഘോഷയാത്രയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ അവര്‍ എന്ത് ആക്ഷേപവും ഉന്നയിക്കും. അരുകുമാര്‍ ഗോള്‍ഫ് ക്ളബ്ബില്‍ അംഗമായതില്‍ തെറ്റില്ലെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ആരോപണവിധേയനായ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്ററെ മുഖ്യമന്ത്രി സംരക്ഷിച്ചെന്ന ആക്ഷേപം അസംബന്ധമാണ്. സിസിഎഫിനെ സസ്പെന്‍ഡ് ചെയ്ത് ജനുവരി 22ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.