Wednesday, February 23, 2011

മൂന്ന് രൂപയുടെ അരി: കേന്ദ്രം പറഞ്ഞ് പറ്റിക്കുന്നു-മന്ത്രി ദിവാകരന്‍

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് തരാമെന്ന് പറഞ്ഞ മൂന്ന് രൂപയുടെ അരി ഇനിയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. വഴിയിലെവിടേയോ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തെ പറഞ്ഞുപറ്റിക്കുകയാണ്. എല്‍ഡിഎഫ് ഉത്തരമേഖലാ ജാഥയക്ക് ബത്തേരിയിലും കല്‍പ്പറ്റയിലും നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു ജാഥാലീഡര്‍കൂടിയായ അദ്ദേഹം.

കേരളത്തില്‍ രണ്ട് രൂപയ്ക്ക് അരി നല്‍കുമ്പോഴാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് ബിപിഎല്‍ കുടുംബത്തിന് മൂന്ന് രൂപയ്ക്ക് അരിനല്‍കുമെന്ന്. എന്നാല്‍ പ്രഖ്യാപിച്ചതെങ്കിലും തരണ്ടേ?. കേരളത്തില്‍ ബിപിഎല്‍ കുടംബത്തിന് മാത്രമല്ല നിര്‍മാണത്തൊഴിലാളികള്‍ക്ക്, ചുമട്ടുതൊഴിലാളികള്‍ക്ക് എന്നുവേണ്ട സമൂഹത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും രണ്ട് രൂപയുടെ അരിനല്‍കിയ സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. 70 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ റേഷന്‍കാര്‍ഡുള്ളത്. ഇതില്‍ 41 ലക്ഷത്തിനും ഈ സര്‍ക്കാര്‍ രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. അതേസമയമാണ് കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറക്കുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം ധര്‍ണ നടത്തി. എന്നിട്ടും കരുണ കാണിച്ചില്ല.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അടുത്ത തെരഞ്ഞെടുപ്പോടെ തിരുത്തിക്കുറിക്കപ്പെടും. അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള മാറ്റം ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്നതിന് തെളിവാണ് വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണങ്ങള്‍ തെളിയിക്കുന്നത്. അവരുടെ അനുഭവം അതാണ്. എല്ലാ മേഖലയിലും ക്ഷേമവും ഐശ്വര്യവും കളിയാടുന്നതാണ്് അനുഭവം. വയനാട്ടിലെ ജനങ്ങള്‍ക്ക് അത് വ്യക്തമായി അറിയാം. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലാണ് ഭൂമിക്കുവേണ്ടി സമരംചെയ്ത ആദിവാസിയായ ജോഗിയെ വെടിവെച്ചുകൊന്നത്. ആ കുടംബത്തെ സാന്ത്വനിപ്പിക്കാനും ഭൂമി ചോദിച്ചവര്‍ക്ക് ഭൂമിയും കിടപ്പാടവും നല്‍കാനും ഉമ്മന്‍ചാണ്ടി മാറി വി എസ് അധികാരത്തിലെത്തേണ്ടിവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ട് ജയിപ്പിച്ചുവിട്ട ചിലര്‍ മറുകണ്ടം ചാടിയത് എന്തിനാണ് എന്ന് നിങ്ങള്‍ക്കറിയാം. ഭൂമിയിടപാടാണ് അവരെ പ്രയാസത്തിലാക്കിയത്. ഇത്തരക്കാരുടെ തനിനിറം തിരിച്ചറിയുന്ന ജനങ്ങള്‍ അതിന് മറുപടി കൊടുക്കുമെന്നും ദിവാകരന്‍ പറഞ്ഞു.

deshabhimani 230211

2 comments:

  1. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് തരാമെന്ന് പറഞ്ഞ മൂന്ന് രൂപയുടെ അരി ഇനിയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. വഴിയിലെവിടേയോ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തെ പറഞ്ഞുപറ്റിക്കുകയാണ്. എല്‍ഡിഎഫ് ഉത്തരമേഖലാ ജാഥയക്ക് ബത്തേരിയിലും കല്‍പ്പറ്റയിലും നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു ജാഥാലീഡര്‍കൂടിയായ അദ്ദേഹം

    ReplyDelete