Sunday, February 27, 2011

പത്തനംതിട്ട ജില്ല ജില്ലയ്ക്ക് മെഡിക്കല്‍കോളേജ് ഉറപ്പ്: കോടിയേരി

അടൂര്‍: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പത്തനംതിട്ട ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വികസനമുന്നേറ്റ ജാഥയ്ക്ക് ആടൂരില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് തന്നെയാണ് എല്‍ഡിഎഫ് നിലപാട്. ഇതിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. പത്തനംതിട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചത് എല്‍ഡിഎഫ് അട്ടിമറിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ അനുവദിച്ചതിന്റെ രേഖ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. അനുവദിക്കാത്ത സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്.

യുഡിഎഫ് ഇപ്പോള്‍ അകപ്പെട്ട വിഷമസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ വലിയ പ്രയാസമാണ്. എന്തു ചെയ്യണമെന്ന് അവര്‍ക്ക് തന്നെ നിശ്ചയമില്ല. അതാണ് കേരളത്തെ മോചിപ്പിക്കാനെന്ന പേരില്‍ കാസര്‍കോഡ് നിന്നും തുടങ്ങിയ യാത്ര ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നതും പിന്നീട് വടക്കോട്ടും തെക്കോട്ടുമായി പലയിടത്തുമായി നടത്തേണ്ടി വന്നതും. യാത്ര എവിടെ അവസാനിച്ചുവെന്ന് ആര്‍ക്കും അറിയുകയുമില്ല. ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഓരോരുത്തരായി ജയിലിലേക്ക് നീങ്ങുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജയിലില്‍ പരിഷ്ക്കാരം വരുത്തിയപ്പോള്‍ അതിനെ ആക്ഷേപിച്ചവര്‍ ഇപ്പോള്‍ എന്തൊക്കായാണ് അവിടുത്തെ സൌകര്യങ്ങള്‍ എന്നാണ് അന്വേഷിക്കുന്നത്. ഇനി രണ്ടു ജയിലുകള്‍ കൂടി തടങ്ങുന്നുണ്ട്. ഒന്ന് മലപ്പുറത്ത്. കിടക്കുമ്പോള്‍ അടുത്ത് തന്നെ കിടക്കാമല്ലോ. രണ്ടാമത്തേത് തൊടുപുഴയിലും. അവിടെയും ജിയിലില്‍ പോകേണ്ട അത്യാവശ്യക്കാരുണ്ടെന്നും കോടിയേരി പറഞ്ഞു.

മെഡി. കോളേജ്-തെറ്റിദ്ധാരണ പരത്താന്‍ എംപിയുടെ ശ്രമം യുജിസി രേഖ നല്‍കില്ലെന്ന്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന എംപി കോളേജ് അനുവദിച്ചെന്ന യുജിസി രേഖ നല്‍കില്ലെന്ന്. വേണമെങ്കില്‍ കാണിക്കാം. പത്തനംതിട്ട പ്രസ്ക്ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുജിസി അംഗീകരിച്ചതടക്കം എല്ലാ രേഖകളുമായാണ് താന്‍ എത്തിയതെന്ന് അവകാശപ്പെട്ട അദ്ദേഹം എല്ലാ രേഖകളും നല്‍കാമെന്ന് ആദ്യം പറഞ്ഞു.

മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരാണ് ഇളമണ്ണൂരില്‍ സ്ഥലം അനുവദിച്ചതെന്ന് സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവിടെ നിന്നും മാറ്റാനാണ് ശ്രമിക്കുകയാണത്രെ. പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ യുജിസി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് നല്‍കാന്‍ വാര്‍ത്താലേഖകര്‍ എംപിയോട് ആവശ്യപ്പെട്ടു. അപ്പോഴാണ് കത്ത് കാണിക്കാം പകര്‍പ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് എംപിയുടെ മറുപടി.എന്നാല്‍ കത്ത് പോലും ശരിക്ക് കാണിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഉയര്‍ത്തി പിടിച്ച് വേണമെങ്കില്‍ നോക്കാമെന്നയായി. 2010 മെയ് മാസത്തില്‍ യുജിസി അംഗീകരിച്ചതായാണ് എംപി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ രണ്ടു മാസം മുമ്പാണ് കേന്ദ്രസര്‍വകലാശാല മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ യുജിസിക്ക് അപേക്ഷ നല്‍കിയതെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. സര്‍വകലാശാലയ്ക്ക് സ്ഥലം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അപേക്ഷയില്‍ ഒരു സ്ഥലം കാണിക്കണമെന്ന നിലയിലാണ് അടൂരിനടുത്ത സ്ഥലം നിര്‍ദേശിച്ചതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനം ബന്ധപ്പെട്ടവര്‍ ഇതുവരെയും തങ്ങളെ അറിയിച്ചിട്ടില്ലെന്നും പറഞ്ഞു.

ദേശാഭിമാനി 270211

1 comment:

  1. അടൂര്‍: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പത്തനംതിട്ട ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വികസനമുന്നേറ്റ ജാഥയ്ക്ക് ആടൂരില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് തന്നെയാണ് എല്‍ഡിഎഫ് നിലപാട്. ഇതിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. പത്തനംതിട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചത് എല്‍ഡിഎഫ് അട്ടിമറിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ അനുവദിച്ചതിന്റെ രേഖ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. അനുവദിക്കാത്ത സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്.

    ReplyDelete