Thursday, February 10, 2011

എസ് ബാന്‍ഡ്: ദേവാസിന്റെ വിദേശബന്ധവും പുറത്താകുന്നു

എസ് ബാന്‍ഡ് വില്‍പ്പന അഴിമതിയില്‍ ഉള്‍പ്പെട്ട ദേവാസ് മള്‍ട്ടിമീഡിയ എന്ന ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ വിദേശബന്ധങ്ങള്‍ പുറത്തുവന്നു. ദേവാസിന്റെ തലവനായ ഡോ. ജി എം ചന്ദ്രശേഖരന്‍ സ്വന്തം കമ്പനി തുടങ്ങുന്നതിനുമുമ്പ് ജോലി ചെയ്തിരുന്നത് സിഐഎ മുന്‍ ഉദ്യോഗസ്ഥരും അമേരിക്കന്‍ സുരക്ഷാവിദഗ്ധരും നയിച്ച അമേരിക്കന്‍ സ്ഥാപനമായ ജിയോ ഐ എന്ന സ്ഥാപനത്തിലായിരുന്നു. ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിട്ടശേഷം കേന്ദ്ര വിദേശമൂലധന പ്രോത്സാഹന ബോര്‍ഡിന്റെ അനുമതിയോടെ സിംഗപ്പുര്‍ ആസ്ഥാനമയുള്ള ജര്‍മന്‍ കമ്പനിക്ക് ദേവാസിന്റെ 17 ശതമാനം ഓഹരി വിറ്റു. ജര്‍മന്‍ കമ്പനിയുടെ ഒരു പ്രതിനിധിയായി കെവിന്‍ കോപ്പ് എന്ന വിദേശിയെ ദേവാസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാക്കി.

അന്നത്തെ ഐഎസ്ആര്‍ഒ ചെയര്‍മാനായ ജി മാധവന്‍നായരുടെതന്നെ അധ്യക്ഷതയിലുള്ള ഇന്ത്യന്‍ സ്പേസ് കമീഷന്‍ എസ് ബാന്‍ഡ് സ്പെക്ട്രം വില്‍പ്പനയ്ക്ക് പച്ചക്കൊടി കാണിച്ച് ദിവസങ്ങള്‍ക്കകം ദേവാസ് മൌറീഷ്യസ് ആസ്ഥാനമായുള്ള രണ്ട് ഉപസ്ഥാപനത്തിന് പതിനായിരക്കണക്കിന് ഓഹരികള്‍ വിറ്റു. ദേവാസ് (മൌറീഷ്യസ്), ടെല്‍കോം ദേവാസ് മൌറീഷ്യസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഷെയറുകള്‍ വാങ്ങിയത്. കരാര്‍ ഒപ്പിടുമ്പോള്‍ 67.5 കോടി രൂപയുടെ മൂലധനം കാണിച്ച ദേവാസ് കമ്പനിയുടെ മൂലധനം പെട്ടെന്ന് 578.82 കോടിയായത് കള്ളപ്പണം വെളുപ്പിക്കലാകാമെന്നു കരുതപ്പെടുന്നു. 2009-10ല്‍ മാത്രം ഓഹരിമൂലധനം 123 കോടി വര്‍ധിച്ചു.

ദേവാസുമായി കരാര്‍ ഒപ്പിടാനായി ഐഎസ്ആര്‍ഒയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര സ്പേസ് കമീഷനിലെ ഒരംഗം ഇന്നത്തെ ടെലികോംമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍തന്നെയായിരുന്നു. അന്ന് സിബല്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. അന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇപ്പോഴത്തെ ബംഗാള്‍ ഗവര്‍ണറുമായ എം കെ നാരായണന്‍, അന്നത്തെ മന്‍മോഹന്‍ സര്‍ക്കാരിലെ ക്യാബിനറ്റ് സെക്രട്ടറി ബി കെ ചതുര്‍വേദി എന്നിവരും സ്പേസ് കമീഷനില്‍ അംഗങ്ങളായിരുന്നു. ദേവാസ് കമ്പനി ആരംഭിച്ച ചന്ദ്രശേഖര്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്രവിഭാഗം സെക്രട്ടറിയായിരുന്നപ്പോഴുള്ള ബന്ധങ്ങള്‍ പിന്നീട് സമര്‍ഥമായി ഉപയോഗിച്ചെന്നു വ്യക്തം.

ദേവാസിന്റെ മുഖ്യ സംഘാടകരുടെ അമേരിക്കന്‍, യൂറോപ്യന്‍ പ്രതിരോധ സുരക്ഷാ ഏജന്‍സികളുമായുള്ള ബന്ധം രാജ്യത്തിന്റെ സുരക്ഷാരഹസ്യങ്ങളെ ബാധിക്കാം. ചന്ദ്രശേഖര്‍ മുമ്പ് ജോലിചെയ്ത ജിയോ ഐയുടെ പ്രധാനികളില്‍ പലരും സിഐഎ ബന്ധമുള്ളവരാണ്. മാര്‍ട്ടിന്‍ സി ഫാഗെ എന്ന പ്രമുഖന്‍ സിഐഎയില്‍ എന്‍ജിനിയറായി തുടങ്ങി ജോര്‍ജ് ബുഷിന്റെ വിദേശ രഹസ്യാന്വേഷണ ഉപദേശകസമിതിലെ അംഗംവരെയായി. കമ്പനിയുടെ അധ്യക്ഷനായ മുന്‍ അമേരിക്കന്‍ പട്ടാളമേധാവി ലെഫ്റ്റനന്റ് ജനറല്‍ ജെയിംസ് എ അബ്രഹാംസ 1984 മുതല്‍ 1989 വരെ അമേരിക്ക പരിപാടിയിട്ട 'സ്റാര്‍വാര്‍' പന്ധതിയുടെ കാര്യകര്‍ത്താവായിരുന്നു. ജെയിംസ് എം സിമോ ജൂനിയര്‍ ക്ളിന്റ ഭരണകൂടത്തില്‍ കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ അസിസ്റന്റ് ഡയറക്ടറായിരുന്നു.

ദേശാഭിമാനി 100211

2 comments:

  1. എസ് ബാന്‍ഡ് വില്‍പ്പന അഴിമതിയില്‍ ഉള്‍പ്പെട്ട ദേവാസ് മള്‍ട്ടിമീഡിയ എന്ന ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ വിദേശബന്ധങ്ങള്‍ പുറത്തുവന്നു. ദേവാസിന്റെ തലവനായ ഡോ. ജി എം ചന്ദ്രശേഖരന്‍ സ്വന്തം കമ്പനി തുടങ്ങുന്നതിനുമുമ്പ് ജോലി ചെയ്തിരുന്നത് സിഐഎ മുന്‍ ഉദ്യോഗസ്ഥരും അമേരിക്കന്‍ സുരക്ഷാവിദഗ്ധരും നയിച്ച അമേരിക്കന്‍ സ്ഥാപനമായ ജിയോ ഐ എന്ന സ്ഥാപനത്തിലായിരുന്നു. ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിട്ടശേഷം കേന്ദ്ര വിദേശമൂലധന പ്രോത്സാഹന ബോര്‍ഡിന്റെ അനുമതിയോടെ സിംഗപ്പുര്‍ ആസ്ഥാനമയുള്ള ജര്‍മന്‍ കമ്പനിക്ക് ദേവാസിന്റെ 17 ശതമാനം ഓഹരി വിറ്റു. ജര്‍മന്‍ കമ്പനിയുടെ ഒരു പ്രതിനിധിയായി കെവിന്‍ കോപ്പ് എന്ന വിദേശിയെ ദേവാസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാക്കി.

    ReplyDelete
  2. Devas Multimedia on Thursday insisted it had secured all required approvals for its project with Antrix Corporation from the highest levels of government, including from the Union Cabinet. The company alleged in a brief but muscular statement that it was never informed about the review of the agreement any time prior to February 8, 2011 On the contrary, it was assured that the delays in delivery of the satellite capacity were only on account of “technical issues.
    http://www.thehindu.com/news/national/article1327928.ece

    ReplyDelete