Saturday, June 18, 2011

'പൊതുമേഖലാ ബാങ്കുകളിലെ 3 ലക്ഷം ഒഴിവ് നികത്തണം'

പൊതുമേഖലാ ബാങ്കുകളിലെ മൂന്നുലക്ഷം ഒഴിവുകള്‍ റിക്രൂട്ടിങ് ഏജന്‍സിവഴി നികത്തണമെന്ന് എ സമ്പത്ത് എംപി ആവശ്യപ്പെട്ടു. എസ്ബിടി സ്റ്റാഫ് യൂണിയന്‍ തിരുവനന്തപുരം സോണല്‍ ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്ബിടി-എസ്ബിഐ ലയന നീക്കം ഉപേക്ഷിക്കുക, പ്യൂണ്‍/പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ എന്നിവരെ നിയമിക്കുക, എല്ലാ ജീവനക്കാര്‍ക്കും പെട്രോള്‍ അലവന്‍സ് നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നുധര്‍ണ. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ , സിഐടിയു ജില്ലാ സെക്രട്ടറി എസ് എസ് പോറ്റി, നേതാക്കളായ ദിനേശ്, വിനോദ്കുമാര്‍ , എല്‍ഐസി എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി ഗണപതി കൃഷ്ണന്‍ , റിസര്‍വ്ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി തോമസ് ജോസഫ്, എസ്ബിടി സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി വി ജോസ് എന്നിവര്‍ സംസാരിച്ചു.

deshabhimani 180611

5 comments:

  1. പൊതുമേഖലാ ബാങ്കുകളിലെ മൂന്നുലക്ഷം ഒഴിവുകള്‍ റിക്രൂട്ടിങ് ഏജന്‍സിവഴി നികത്തണമെന്ന് എ സമ്പത്ത് എംപി ആവശ്യപ്പെട്ടു. എസ്ബിടി സ്റ്റാഫ് യൂണിയന്‍ തിരുവനന്തപുരം സോണല്‍ ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

    ReplyDelete
  2. അലവലാതികള്‍ എന്നിട്ടെന്തോന്ന് ഒലത്താനാ

    മുവാറ്റുപുഴ ഒരു ബാങ്കില്‍ നിന്നും എടുത്ത ഒരു ഹോം ലോണ്‌ ഞാന്‍ ജോലി ചെയ്യുന്നിടത്തുള്ള SBI ശാഖയിലേക്കു മാറ്റിതരാം എന്ന് ഇവിടെ ഉള്ള മനേജര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ അപേക്ഷ കൊടുത്തു. പക്ഷെ മുവാറ്റുപുഴ ശാഖയില്‍ നിന്നും എന്റെ സ്ഥലവും മറ്റും പരിശോധിച്ച്‌ കടലാസ്‌ ഇങ്ങോട്ട്‌ അയക്കണം എന്നാലെ ഒക്കൂ.

    മാസങ്ങള്‍ പലതായി ഞാന്‍ ഇപ്പോല്‍ അതു വേണ്ടെന്നു വച്ചു. കാരണം അവിടെ ഇരിപ്പുണ്ട്‌ കുറെ &^%^$#$%^& മാര്‍

    അവസാനം വന്ന ചോദ്യം ഞാനെന്താണ്‌ അവിടെ അപേക്ഷ കൊടുക്കാഞ്ഞത്‌ പോലും.

    Bank of Baroda പോലെ ഉള്ള ഇടങ്ങളില്‍ ആണുങ്ങള്‍ ഇരിപ്പുണ്ട്‌ അവരുടെ ഒക്കെ ആസനം പോയി നക്കാന്‍ പോലും യോഗ്യത ഇല്ലാത്ത കുറെ എണ്ണം കൂടി ഇരുന്നാല്‍ ആര്‍ക്കാ ഗുണം?

    ReplyDelete
  3. ഇപ്പൊ അവിടെ ഇരിക്കുന്ന മാനേജര്‍ %$^#&ക്കു മുന്‍പിരുന്നവന്റെ അടൂത്തും ആദ്യം പോയിരുന്നതാണ്‌. അവന്റെ അടുത്തു നടക്കില്ല എന്നു വന്നപ്പോഴായിരുന്നു Bank of Baroda യില്‍ പൊയത്‌. ഇത്ര എളുപ്പം ആണ്‌ ഇതിന്റെ processing എന്ന് അന്ന്‌ അവിടെ മനസ്സിലായി. (അപ്പോള്‍ കാര്യം ഉദ്യോഗസ്ഥന്റെ സ്വഭാവം ആണ്‌)

    ആദ്യ ദിവസം വേണ്ട രേഖകള്‍ എന്തൊക്കെ എന്നു പറഞ്ഞു തന്നു . രണ്ടാമത്തെ തവണ അവയെല്ലാം കൊടുക്കലും ഉദ്യോഗസ്ഥന്‍ എന്റൊപ്പം സ്ഥല പരിശൊധന നടത്തി തിരികെ വന്ന്‌ ലോണ്‍ പാസാക്കലും.

    ആ കാര്യത്തിനാണ്‌ ഈ തെണ്ടികള്‍ മൂപ്പിക്കുന്നത്‌ അവന്റെ ഒക്കെ തന്ത ഉണ്ടാക്കിയ കാശ്‌ നമുക്കു വെറുതെ തരുന്നതാണെന്നു തോന്നും പെരുമാറ്റം കണ്ടാല്‍ ഫൂ

    കുറെ പൊതു മേഖല അണ്ണന്മാര്‍

    ReplyDelete
  4. താങ്കളുടെ വികാരം മനസിലാക്കുന്നു. അത്തരം പെരുമാറ്റം ഒരിടത്തും ഇല്ല എന്ന് പറയുന്നില്ല. എങ്കിലും അതൊരു പൊതുസ്വഭാവം അല്ല. തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ട ഒരു പെരുമാറ്റരീതി തന്നെ. ഉദ്യോഗസ്ഥന്റെ സ്വഭാവം ആണ് എന്ന് പറയുന്ന താങ്കള്‍ തന്നെ കാടടച്ച് എല്ലാവരെയും അധിക്ഷേപിക്കുന്നത് ശരിയോ എന്ന് ആലോചിക്കുക. ബാങ്ക് ഓഫ് ബറോഡയും പൊതുമേഖലാ ബാങ്ക് തന്നെയാണ്.

    ReplyDelete
  5. ഒരു ബാങ്കില്‍ നിന്നും പാസാക്കിയ ലോണ്‌ , പുരപണി മുഴുവന്‍ തീര്‍ന്നു ലോണ്‍ തിരിച്ചടയ്ക്കലും മൂന്നിലൊന്നോളം കഴിഞ്ഞതാണ്‌.

    അത്ര ഉറപ്പുള്ള ഒരു സംഭവത്തില്‍ അവന്റടുത്ത്‌ ആദ്യം എന്തു കൊണ്ട്‌ ചെന്നില്ല എന്നു ചോദിക്കുന്നതിന്റെ അര്‍ത്ഥം മനസിലാകുമല്ലൊ അല്ലെ?

    എല്ലാവരും അവരെ പോലെ അല്ല അതുകൊണ്ടാണ്‌ ബാങ്ക്‌ ഒഫ്‌ ബറോഡയുടെ കഥയും തുറന്നെഴുതിയത്‌.

    മനുഷ്യന്‍ പട്ടിയായാല്‍ പിന്നെ എന്തു ചെയ്യും.

    ഇന്നാണ്‌ അവിടെയ്ക്ക്‌ valuation നും മറ്റുമായി ചെലവിനയച്ചു കൊടുത്തിരുന്ന ചെക്ക്‌ stop payment ആക്കി മൊത്തം വേണ്ടെന്നു വച്ചത്‌ അതിനും എന്റെ 25രൂപ കൂടി പോയി കിട്ടി

    ReplyDelete