Saturday, July 28, 2012

കലാനിധി മാരനും ദയാനിധിമാരനും 549 കോടി രൂപ കോഴ വാങ്ങിയെന്ന്


 ടെലികോ കമ്പനികളായ എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ സണ്‍നെറ്റവര്‍ക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കലാനിധി മാരന്‍, ഉടമകളായ കലാനിധിമാരനും മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധിമാരനും 549 കോടി രൂപ കോഴവാങ്ങിയെന്ന് സി ബി ഐ. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമ്പോള്‍ ഇതേക്കുറിച്ച് പറയാമെന്നായിരുന്നു ദയാനിധി മാരന്റെ പ്രതികരണം.

ദയാനിധി മാരന്‍ കേന്ദ്ര ടെലികോം വകുപ്പ് മന്ത്രിയായിരിക്കെയാണ് എയ്ര്‍ സെല്‍-മാക്‌സ് ഇടപാട് നടന്നത്. എയര്‍സെല്‍ ഉടമയായിരുന്ന സി ശിവശങ്കരനുമേല്‍ കമ്പനി മലേഷ്യന്‍ സ്ഥാപനമായ മാക്‌സിനു വില്‍ക്കാന്‍ ദയാനിധിമാരന്‍  സമ്മര്‍ദ്ദം പ്രയോഗിച്ചിരുന്നു. ഒപ്പം 2ജി ലൈസന്‍സിനായി എയ്ര്‍സെല്‍ നല്‍കിയ അപേക്ഷ മന്ത്രി ഇടപെട്ട് വൈകിപ്പിച്ചു. ഒടുവില്‍ എയര്‍സെല്‍ മാക്‌സിന് കൈമാറി. ഇതിനു തൊട്ടുപിന്നാലെ മാക്‌സിന് 2ജി ലൈസന്‍സും ഏഴു സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയും ലഭിച്ചു. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്ന്  സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടിന് പ്രതിഫലമായി കലാനിധിമാരന് മാക്‌സ് ഉടമ 549 കോടി രൂപ കോഴ നല്‍കിയെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ഡയറക്ടില്‍ ഓഹരി നിക്ഷേപമായാണ് ഈ തുക നല്‍കിയത്.

 janayugom news

No comments:

Post a Comment