Wednesday, July 25, 2012
സിവില്‍ സ്റ്റേഷനകത്ത് ആര്‍എസ്എസ് അക്രമം
സിപിഐ എം പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
പാലക്കാട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വന്ന സിപിഐ എം പ്രവര്‍ത്തകനെ സിവില്‍ സ്റ്റേഷനകത്ത് ആര്‍എസ്എസ്-ബിജെപിസംഘം കുത്തി പരിക്കേല്‍പ്പിച്ചു. പുതുപ്പരിയാരം ലോക്കല്‍കമ്മിറ്റിയംഗമായ മുട്ടിക്കുളങ്ങര തച്ചങ്കാട് വീട്ടില്‍ മായാണ്ടിയുടെ മകന്‍ ഷിമല്‍(27)നെയാണ് അക്രമിസംഘം കുത്തി പരിക്കേല്‍പ്പിച്ചത്. തലയ്ക്കു പരിക്കേറ്റ ഷിമലിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൊച്ചുപ്പുള്ളി സഹദേവന്‍ കൊലക്കേസ്പ്രതികളുടെ നേതൃത്വത്തിലാണ് ഷിമലിനെ ആക്രമിച്ചത്.
വിചാരണകോടതിയില്‍ ചൊവ്വാഴ്ച സഹദേവന്‍ കൊലക്കേസ് നടന്നിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ പ്രതികളായ സുരേഷ്, ഹരിദാസ്, കൃഷ്ണന്‍കുട്ടി, പ്രദീപ്, രഞ്ജിത് എന്നിവരും ഷിബുവും ചേര്‍ന്നാണ് ആക്രമിച്ചത്. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിഅംഗമായിരുന്ന കെ സി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും തിങ്കളാഴ്ച കോടതിവരാന്തയില്‍ എത്തിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗങ്ങളായ ടി എന്‍ കണ്ടമുത്തന്‍, പി കെ സുധാകരന്‍, ആര്‍ ചിന്നക്കുട്ടന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കെ ദിവാകരന്‍, വി കെ ജയപ്രകാശ്, മുണ്ടൂര്‍ ഏരിയ സെക്രട്ടറി പി എ ഗോകുല്‍ദാസ് എന്നിവര്‍ സംഭവമറിഞ്ഞ് ആശുപത്രിയിലെത്തി.
നിരണത്ത് ആര്‍എസ്എസ് ആക്രമണം; 4 സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
തിരുവല്ല: നിരണത്ത് ഡിവൈഎഫ്ഐ കൊടിമരം സ്ഥാപിക്കുയായിരുന്ന സിപിഐ എം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍ എസ്എസ് സംഘം അക്രമിച്ചു. പരിക്കേറ്റ നാല് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം നിരണം സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഏബ്രഹാം മത്തായി, ഡിവൈഎഫ്ഐ നിരണം മേഖലാ സെക്രട്ടറി വിനീഷ് കുമാര്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ വരുണ്‍കുമാര്‍ (അഖില്‍), ഷാജു എന്നിവരാണ് ആശുപത്രിയിലുള്ളത്.
ഉണ്ണി, സുമേഷ്, ശ്രീജിത് സോമന്‍ (മണിക്കുട്ടന്‍), അജി, സുരേഷ്,അഭിനവ്, അനിക്കുട്ടന്‍, ശ്രീക്കുട്ടന്‍, മഹേഷ്, മിഥുന്‍, അരുംണ്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കി. ശനിയാഴ്ച രാത്രി ഒന്‍പതോടെ നിരണം പഞ്ചായത്ത് ഓഫീസിന് സമീപം പുതിയാമഠം ജങ്ഷനില്‍ റോഡരികില്‍ കൊടിമരം നാട്ടുമ്പോഴായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് നിരണത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി ബിനില്‍ കുമാര്‍ അധ്യഷനായി. പ്രസിഡന്റ് സി എന്‍ രാജേഷ്, ആര്‍ മനു, ഷിജു എന്നിവര്‍ സംസാരിച്ചു.
deshabhimani 24-250712
Labels:
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment