വഴിതടയുകയും അക്രമസമരം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ടികളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
അക്രമസമരം നടത്തുന്ന പാര്‍ടികളെ നിലവിലുള്ള നിയമമനുസരിച്ച് നിരോധിക്കാന്‍ കഴിയുമോയെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, എസ് ജി മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രകാശ്സിങ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് വിശദീകരണം തേടിയത്. ഗതാഗതം തടയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതുമായ സമരമുറകള്‍ നിരോധിക്കാന്‍ മാര്‍ഗനിര്‍ദേശം രൂപീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വഴിതടയല്‍ സമരമുറയാണെന്നും അതില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയപാര്‍ടികളെ നിരോധിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വിശദമാക്കി.
deshabhimani 250712
No comments:
Post a Comment