Friday, July 27, 2012

ശ്രീരാമകൃഷ്ണന്‍ സ്വാശ്രയ കോളേജ് ട്രസ്റ്റില്‍ ഇല്ല: സ്പീക്കര്‍


പി ശ്രീരാമകൃഷ്ണന് സ്വകാര്യ സ്വാശ്രയ കോളേജുമായി ബന്ധമുണ്ടെന്ന വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെയും കെ എം ഷാജിയുടെയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിയമസഭയെ അറിയിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി രൂപീകരിച്ച പ്രവാസി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ ഭരണസമിതിയിലോ ഡയറക്ടര്‍ ബോര്‍ഡിലോ, ട്രസ്റ്റിലോ ശ്രീരാമകൃഷ്ണന്‍ അംഗമല്ലെന്ന് രേഖകളില്‍നിന്ന് വ്യക്തമാകുന്നതായി സ്പീക്കര്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ചശേഷം തീരുമാനം സഭയെ അറിയിക്കുമെന്ന് ജൂലൈ പത്തിന് സ്പീക്കര്‍ റൂള്‍ ചെയ്തിരുന്നു. രേഖകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴി എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യവസായ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് കെ എം ഷാജി ആരോപണം ഉന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ക്ക് അന്നുതന്നെ കത്ത് നല്‍കി. പ്രവാസി ട്രസ്റ്റിന്റെ കീഴിലുള്ള എന്‍ജിനിയറിങ് കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രൊമോട്ടറായി പി ശ്രീരാമകൃഷ്ണന്റെ പേര് ബ്രോഷറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖരായ പല വ്യക്തികളെയും പ്രൊമോട്ടര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്രസ്റ്റില്‍ അംഗമല്ലെന്നും സ്പീക്കര്‍ അറിയിച്ചു.

deshabhimani 270712

2 comments:

  1. arenkilum evidenkilum bandham venamallo...

    ReplyDelete
  2. പി ശ്രീരാമകൃഷ്ണന് സ്വകാര്യ സ്വാശ്രയ കോളേജുമായി ബന്ധമുണ്ടെന്ന വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെയും കെ എം ഷാജിയുടെയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിയമസഭയെ അറിയിച്ചു.

    ReplyDelete