നിയമസഭാംഗങ്ങളുടേയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ടെലഫോണ്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചോര്‍ത്തുന്നതിനെകുറിച്ച് നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തയ്യാറാവണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി ജൂലൈ 23 ന് എഴുതി നല്‍കിയ മറുപടി "വെളിപ്പെടുത്താനാവില്ല" എന്നതാണ്. എം.എല്‍.എ മാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നുന്നെതിനുള്ള സ്ഥിരീകരണമാണ് മന്ത്രിയുടെ ഈ മറുപടി. ചോര്‍ത്തുന്നില്ലെങ്കില്‍ ഇല്ല എന്ന മറുപടി നല്‍കാന്‍ വിഷമിക്കേണ്ടതില്ല. മന്ത്രിയുടെ ഈ മറുപടിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം അനിവാര്യമാവുന്നത്. സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള ജനാധിപത്യാവകാശത്തിനു നേര്‍ക്കുള്ള നിയമവിരുദ്ധമായ കടന്നാക്രമണമാണ് ഫോണ്‍ ചോര്‍ത്തല്‍. സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന അഴിമതികള്‍ നിയമസഭാതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അവസരം എം.എല്‍.എമാര്‍ക്ക് നിഷേധിക്കാനുദ്ദേശിച്ചുള്ളതുകൂടിയാണിത്. എം.എല്‍.എമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമെന്നതിന് പുറമെ, നിയമസഭാ അലക്ഷ്യം കൂടിയാണ്. സഭയുടെ അവകാശങ്ങളുടെ സംരക്ഷകന്‍ സ്പീക്കറാണ്. അതുകൊണ്ട് സ്പീക്കര്‍ അന്വേഷണത്തിനുത്തരവിടണം. ആഭ്യന്തരവകുപ്പ് പ്രതിപക്ഷാംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തിയതിന്റെ പേരില്‍ സര്‍ക്കാരുകള്‍ക്ക് അധികാരം വിട്ടൊഴിയേണ്ടിവന്ന ചരിത്രമാണ് ഇന്ത്യയിലുള്ളത്. 1988 ല്‍ കര്‍ണാടക മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നത് നിയമസഭാംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ചുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്. രാജീവ്ഗാന്ധിയുടെ വസതിക്കരികില്‍ രണ്ട് പോലീസുകാരെ നിരീക്ഷകരായി നിയോഗിച്ചത് സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമേലുള്ള കടന്നാക്രമണമാണ് എന്നാരോപിച്ച് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുായിരുന്ന കേന്ദ്രമന്ത്രിസഭയെ തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. അതേ കോണ്‍ഗ്രസിന്റെ ആഭ്യന്തരമന്ത്രി കേരളത്തില്‍ ജനാധിപത്യാവകാശങ്ങള്‍ നിഹനിക്കും വിധം പ്രതിപക്ഷാംഗങ്ങളുടെ ഫോണ്‍ ചോര്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നുവെന്നാണ് കരുതേണ്ടത്. ഇത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്. ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമായ 1885 ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിലെ ഫോണ്‍ ചോര്‍ത്തലിനുള്ള വകുപ്പ് ഉപയോഗിക്കുന്നെങ്കില്‍തന്നെ, അത് രാജ്യരക്ഷ, പൊതുരക്ഷ എന്നിവ അപകടത്തിലാവുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കണമെന്നും മറ്റും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവിടെ അത്തരത്തിലെന്തെങ്കിലും ഉണ്ടായോ?- മന്ത്രി വ്യക്തമാക്കണം.
രാജ്യത്തിന്റെ പരമാധികാരം, അയല്‍രാഷ്ട്രങ്ങളുമായുള്ള സൗഹൃദബന്ധം തുടങ്ങിയവയെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്ക ുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ആ കാരണം കാണിച്ചുകൊണ്ട് രേഖാമൂലം എഴുതി ബന്ധപ്പെട്ട വകുപ്പിന് കൊടുത്തുകൊുമാത്രമേ ഫോണ്‍ ചോര്‍ത്താവൂ എന്ന പിയുസിഎല്‍ വേഴ്സസ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ആ വിധിയുടെ നഗ്നമായ ലംഘനമാണ് കേരളത്തില്‍ നടക്കുന്നത്. സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനത്തെ അസാധ്യമാക്കുകയും വ്യക്തി സ്വാതന്ത്ര്യത്തെ നിഹനിക്കുകയും ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന വിധത്തില്‍ നിയമം ദുരുപയോഗിക്കുന്നതിനെതിരെ അന്വേഷണം നടത്തണം-പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 290712
നിയമസഭാംഗങ്ങളുടേയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ടെലഫോണ്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചോര്‍ത്തുന്നതിനെകുറിച്ച് നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തയ്യാറാവണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ReplyDelete