Friday, July 27, 2012

ആശുപത്രികള്‍ പാട്ടത്തിന് നല്‍കിയിട്ടില്ലെന്ന് ഗുജറാത്ത്, കര്‍ണാടക പ്രതിനിധികള്‍


ആദിവാസി മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കുന്നില്ലെന്ന് ഗുജറാത്ത്, കര്‍ണാടകം, രാജസ്ഥാന്‍, സംസ്ഥാനങ്ങളിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പ്രതിനിധികള്‍. കര്‍ണാടകം, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാന്‍ യു ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജസ്ഥാന്‍ മാതൃകയില്‍ കര്‍ണാടകം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി ആശുപത്രികള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയെന്ന ധാരണ പരത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. കൈമാറാനുള്ള ആശുപത്രികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള കത്തിലും ഈ സംസ്ഥാനങ്ങളുടെ പേരുകള്‍ വ്യക്തമാക്കിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് പ്രതിനിധികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജസ്ഥാനിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യമേഖലയ്ക്ക് പാട്ടത്തിന് നല്‍കിയിട്ടില്ലെന്ന് രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സമിത് ശര്‍മ പറഞ്ഞു. ഗുജറാത്തിലെ ആശുപത്രികള്‍ സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയിട്ടില്ലെന്ന് ഗുജറാത്ത് സെന്‍ട്രല്‍ മെഡിക്കല്‍ സ്റ്റോര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ എസ് സി പാന്തും വ്യക്തമാക്കി. കര്‍ണാടകത്തിലും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കര്‍ണാടക ഡ്രഗ് ലൊജിസ്റ്റിക്സ് ആന്‍ഡ് വെയര്‍ഹൗസിങ് സൊസൈറ്റി ഡോ. ശിവരുദ്രസ്വാമി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ പാട്ടത്തിന് നല്‍കാന്‍ വയനാട്, പാലക്കാട് ജില്ലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വിശദാംശം അറിയിക്കണമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ കുറിപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. തദ്ദേശഭരണവകുപ്പിന്റെകൂടി സമ്മതത്തോടെ മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നിരിക്കെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ കുറിപ്പ്.

deshabhimani 260712

2 comments:

  1. ആദിവാസി മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കുന്നില്ലെന്ന് ഗുജറാത്ത്, കര്‍ണാടകം, രാജസ്ഥാന്‍, സംസ്ഥാനങ്ങളിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പ്രതിനിധികള്‍. കര്‍ണാടകം, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാന്‍ യു ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജസ്ഥാന്‍ മാതൃകയില്‍ കര്‍ണാടകം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി ആശുപത്രികള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയെന്ന ധാരണ പരത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. കൈമാറാനുള്ള ആശുപത്രികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള കത്തിലും ഈ സംസ്ഥാനങ്ങളുടെ പേരുകള്‍ വ്യക്തമാക്കിയിരുന്നു.

    ReplyDelete
  2. enthokke kananam entho?

    ReplyDelete