Wednesday, July 25, 2012
എസ്എഫ്ഐ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും
എസ്എഫ്ഐ 31-ാം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച പാലക്കാട്ട് തുടക്കമാകും. 26 മുതല്‍ 29 വരെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ എസ്എഫ്ഐയുടെ 13,00,710 അംഗങ്ങളെ പ്രതിനിധീകരിച്ച് 516പേര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ആറിന് പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ കോട്ടമൈതാനത്ത് സംഗമിക്കും. തുടര്‍ന്ന് സംഘാടകസമിതി ചെയര്‍മാന്‍ എം ബി രാജേഷ് എംപി പതാക ഉയര്‍ത്തും.
വ്യാഴാഴ്ച പകല്‍ 2.30ന് ഗവ. വിക്ടോറിയ കോളേജ് മൈതാനത്തുനിന്ന് ആരംഭിക്കുന്ന വിദ്യാര്‍ഥിറാലിയില്‍ കാല്‍ലക്ഷംപേര്‍ അണിചേരും. തുടര്‍ന്ന് കോട്ടമൈതാനത്ത് (കെ വി സുധീഷ് നഗര്‍)ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ, സംസ്ഥാന കമ്മിറ്റിയംഗം ടി ശിവദാസമേനോന്‍, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി}ഋതബ്രത ബാനര്‍ജി, പ്രസിഡന്റ് പി കെ ബിജു എംപി, ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.
ഇരുപത്തേഴിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ (അനീഷ്രാജന്‍ നഗര്‍) ചേരുന്ന പ്രതിനിധിസമ്മേളനം ആണവശാസ്ത്രജ്ഞന്‍ ഡോ. സുബിമന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ സംസാരിക്കും. വൈകിട്ട് 5.30ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ടി ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ബി ഇക്ബാല്‍, എം ബി രാജേഷ് എംപി എന്നിവര്‍ പങ്കെടുക്കും. 28ന് സംഗീതപരിപാടി അരങ്ങേറും. 29ന് പകല്‍ മൂന്നിന് സമ്മേളനം സമാപിക്കും.
പ്രതിനിധികളില്‍ 87 വിദ്യാര്‍ഥിനികളും 46 സ്കൂള്‍ വിദ്യാര്‍ഥികളും ആറ് സൗഹാര്‍ദ പ്രതിനിധികളും ഉള്‍പ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദ്യാഭ്യാസമേഖലയെ വര്‍ഗീയവല്‍ക്കരിക്കുന്ന നയങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി പി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സദാചാരപൊലീസ്, വര്‍ഗീയസംഘടനകളുടെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ബിജു പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം ബി രാജേഷ് എംപി, എസ്എഫ്ഐ പ്രസിഡന്റ് കെ വി സുമേഷ്, സ്വാഗതസംഘം കണ്‍വീനര്‍ പി പി സുമോദ്, സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 250712
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)

ReplyDelete