Tuesday, July 31, 2012
അഭയാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നു
വംശീയസംഘര്‍ഷം നാലുലക്ഷത്തിലേറെപ്പേരെ ഭവനരഹിതരാക്കിയ അസമില്‍ സമാധാനശ്രമങ്ങള്‍ പുരോഗമിക്കുന്നു. 270ലേറെ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയംതേടിയെത്തിയ നാട്ടുകാര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങി. ബോഡോ ഗോത്രക്കാരും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷം ആറു ജില്ലയിലേക്ക് പടര്‍ന്നെങ്കിലും നാലു ദിവസമായി അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. സംഘര്‍ഷത്തില്‍ ഇതുവരെ 56 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 61 പേര്‍ക്ക് പരിക്കേറ്റു. ആറുപേര്‍ സുരക്ഷാസേനയുടെ വെടിയേറ്റാണ് മരിച്ചത്. രണ്ടുലക്ഷത്തോളംപേര്‍ക്ക് വീട് നഷ്ടമായി. 5000 വീടെങ്കിലും അഗ്നിക്കിരയാക്കി. 65 കമ്പനി കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് തുടക്കംകുറിച്ച കൊക്രജാര്‍, ധുബ്രി ജില്ലകളില്‍ നിശാനിയമത്തില്‍ ഇളവുനല്‍കി.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അസമിലെത്തി. ഇരുവിഭാഗങ്ങളിലും പരസ്പരവിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും ബോഡോ ടെറിട്ടോറിയല്‍ ഭരണ കൗണ്‍സിലും ചേര്‍ന്ന് ആസൂത്രണംചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലേക്ക് മടങ്ങിച്ചെന്നാല്‍ സുരക്ഷ ഉറപ്പാക്കാനും ഭക്ഷണം, വസ്ത്രം അടക്കമുള്ള അടിസ്ഥാനസൗകര്യം ഒരുക്കാനും നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഘര്‍ഷമേഖലയിലേക്ക് ഇതുവരെ തിരിഞ്ഞുനോക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ചിദംബരത്തിന് അകമ്പടിയായി വന്‍ വാഹനവ്യൂഹത്തില്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയത് വിവാദമായി. 36 കാറിലും അത്രത്തോളം ജീപ്പുകളിലുമാണ് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന് അകമ്പടി സേവിച്ചത്. മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ചിദംബരം ഇടപെട്ട് ഇവരെ തിരിച്ചയച്ചു. ബിജെപി നേതാവ് എല്‍ കെ അദ്വാനിയും അസം സന്ദര്‍ശിച്ചു.കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയിക്കെതിരെ സംസ്ഥാനത്ത് നീക്കം സജീവമായി. പത്തംഗ നിരീക്ഷകസമിതിയെ നിയോഗിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെ സ്ഥിതിഗതി വിലയിരുത്തുന്നത്. ഗൊഗൊയിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി ചിദംബരം പ്രത്യേക കൂടിക്കാഴ്ച നടത്തും.സംസ്ഥാനംആവശ്യപ്പെട്ടിട്ടും രണ്ടുദിവസം വൈകിയാണ് സംഘര്‍ഷമേഖലയില്‍ സേനയെ വിന്യസിക്കാന്‍ പ്രതിരോധമന്ത്രാലയം തയ്യാറായത്.
deshabhimani 310712
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഇവര്‍ ഭാഗം വാങ്ങി വിശുദ്ധരജ്യമായി പോയവരാണ് പിന്നെ എന്തിനു ഹിന്ദുക്കള്‍ ഉള്ള ഇന്ത്യയിലെക്ക് വരണം?
ReplyDeleteഇന്ത്യയില്‍ നുഴഞ്ഞു കയറുന്ന ബംഗ്ലാദേശികളെ ആദ്യം പുറത്താക്കുക. അവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കാതിരിക്കുക. ഇന്ന്
അഭയാര്‍ഥികളാകുന്ന ഇവര്‍ നാളെയുടെ ഭീകര്‍ന്മാരാകാം. പാക്കിസ്ഥാനും ബംഗ്ലാദേശും പകുത്തു നല്‍കിയത് പിന്നെയും ഇവിടെക്ക് വലിഞ്ഞു കയറി വരാനല്ല. ശല്യങ്ങളെ പുറത്താക്കി ഇന്ത്യയെ ശുദ്ധീകരിക്കുവാന്‍ കോണ്‍ഗ്രസ്സിനാകില്ല. അതിനു മോഡി തന്നെ പ്രധാനമന്ത്രി ആകണം.
ആസ്സാമിലെ ഇന്ത്യന്‍ ജനതയ്ക്കാണ് പിന്തുണ വേണ്ടത്.ആസ്സാമില്‍ നുഴഞ്ഞു കയറിയ ബംഗ്ലാദേശി പൌരന്മാര്‍ ആണോ പ്രശ്നം
ഉണ്ടാക്കുന്നതെന്ന് ആദ്യം മനസ്സിലാക്കുക. നുഴഞ്ഞു കയറ്റക്കാരെ അതിന്റെ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ഇന്ത്യാ ഗവണ്മെന്റ്
തയ്യാറാകണം. നുഴഞ്ഞു കയറിയവരെ അതിഥികളാക്കി സല്‍ക്കരിച്ചാല്‍ അത് ഇന്ത്യക്ക് തന്നെ ഭീഷണിയാണ്. നാളെ ഇവര്‍
ഭീകരപ്രവര്‍ത്ത്ം നടത്തിയാല്‍ അതിനെതിരെ നടപടിയെടുക്കുവാന്‍ ബുദ്ധിമുട്ടാകും. സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കണം. നാളെ ഇവര്‍ ഭീര്‍കന്മാരായി മാറുവാന്‍ സധ്യത തള്ളിക്കളയാന്‍ ആകില്ല.