Saturday, July 28, 2012
ബാറുകളില്‍ നിന്നും പിടിച്ചെടുത്തതും 'പൈതൃക' വിഷഭക്ഷണം
വിഷ ഭക്ഷണ വേട്ടയുടെ തുടക്കത്തില്‍ തലസ്ഥാനത്ത് വഴുതയ്ക്കാട്ടുള്ള ടാജ് വിവാന്റ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തത് 'പുരാവസ്തുമൂല്യ'മുള്ള മാസങ്ങള്‍ പഴക്കമുള്ള കൂണ്‍ ആയിരുന്നെങ്കില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭകളിലെ പൊതുജനാരോഗ്യ വിഭാഗവും നടത്തിയ റെയിഡുകളില്‍ മുപ്പതോളം ബാറുകളില്‍ നിന്നും പിടിച്ചെടുത്തതും 'പൈതൃക' വിഷഭക്ഷണം.
തലസ്ഥാനത്തെ മിക്ക ബാറുകളിലും വിളമ്പുന്നത് ആരോഗ്യഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതും പഴകിയതുമായ ഭക്ഷണ സാധനങ്ങളാണെന്ന ആരോപണം സാര്‍വത്രികമായിരുന്നു. തലസ്ഥാന നഗരിയിലെ മുഴുവന്‍ മനുഷ്യ വിസര്‍ജ്ജ്യങ്ങളും കൊണ്ടുവന്നു തള്ളുന്ന മുട്ടത്തറ സ്വീവേജ് ഫാമിലേക്കാള്‍ വൃത്തിഹീനമാണ് പലഹോട്ടലുകളിലേയും പാചകപ്പുരകളെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
പാചകം നടത്തുന്നതിന് അരികില്‍ത്തന്നെയാണ് മൂത്രവിസര്‍ജനം. കക്കൂസ് സൗകര്യമില്ലാത്ത ഹോട്ടലുകളിലെ വിരുതന്മാരായ ചില പാചകക്കാര്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ മലവിസര്‍ജനം നടത്തി പാചക കേന്ദ്രത്തിന്റെ സമീപം ഏതെങ്കിലും മൂലയില്‍ ഒളിപ്പിച്ചുവച്ചശേഷം അവിടെത്തന്നെ ശൗചം നടത്തുന്നു. പണികഴിഞ്ഞ് രാത്രി മടങ്ങുമ്പോള്‍ ഈ മലസംഭരണ ബാഗുകള്‍ പുറത്ത് നിരത്തുവക്കിലെവിടെയെങ്കിലും നിക്ഷേപിക്കുകയാണ് പതിവെന്നും റെയ്ഡുകള്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ട്.
പുറമേ നക്ഷത്രഭംഗിചാര്‍ത്തി നില്‍ക്കുന്ന ബാര്‍ ഹോട്ടലുകളിലെ പ്രാകൃത പാചകശാലകള്‍ കാലിത്തൊഴുത്തിനെക്കാള്‍ വൃത്തിഹീനം. വ്യാഴാഴ്ച തലസ്ഥാനത്തു നടന്ന റെയ്ഡുകളില്‍ സ്വാഗത്, എസ് പി ഗ്രാന്‍ഡ് ഡേയ്‌സ്, അമല, ചാലൂക്യ ബാര്‍ റസ്റ്റോറന്റ്, ശ്രീകണ്‌ഠേശ്വരം സഫാരി ബാര്‍ ഹോട്ടല്‍ എന്നീ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. കശാപ്പുശാലകള്‍ക്ക് നിയന്ത്രണമുണ്ടായാല്‍ പഴകിയ മാംസം വില്‍ക്കുന്നതിന് വലിയൊരളവുവരെ അറുതിഉണ്ടാവുമെന്നാണ് നഗരസഭയുടെ വെറ്ററിനറി സര്‍ജന്‍ ഡോ. ബിജുലാല്‍ 'ജനയുഗ'ത്തോടു പറഞ്ഞത്.
janayugom 290712
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)
വിഷ ഭക്ഷണ വേട്ടയുടെ തുടക്കത്തില്‍ തലസ്ഥാനത്ത് വഴുതയ്ക്കാട്ടുള്ള ടാജ് വിവാന്റ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തത് 'പുരാവസ്തുമൂല്യ'മുള്ള മാസങ്ങള്‍ പഴക്കമുള്ള കൂണ്‍ ആയിരുന്നെങ്കില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭകളിലെ പൊതുജനാരോഗ്യ വിഭാഗവും നടത്തിയ റെയിഡുകളില്‍ മുപ്പതോളം ബാറുകളില്‍ നിന്നും പിടിച്ചെടുത്തതും 'പൈതൃക' വിഷഭക്ഷണം.
ReplyDeleteതലസ്ഥാനത്തെ മിക്ക ബാറുകളിലും വിളമ്പുന്നത് ആരോഗ്യഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതും പഴകിയതുമായ ഭക്ഷണ സാധനങ്ങളാണെന്ന ആരോപണം സാര്‍വത്രികമായിരുന്നു. തലസ്ഥാന നഗരിയിലെ മുഴുവന്‍ മനുഷ്യ വിസര്‍ജ്ജ്യങ്ങളും കൊണ്ടുവന്നു തള്ളുന്ന മുട്ടത്തറ സ്വീവേജ് ഫാമിലേക്കാള്‍ വൃത്തിഹീനമാണ് പലഹോട്ടലുകളിലേയും പാചകപ്പുരകളെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.