Monday, July 30, 2012
ഇടതുപക്ഷം ധര്‍ണ തുടങ്ങി
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കിയില്ലെങ്കില്‍ രാജ്യവ്യാപകമായി വന്‍പ്രക്ഷോഭം തുടങ്ങുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തുടങ്ങിയ അഞ്ചു ദിനധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ല. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ പണമില്ല എന്നാണു കേന്ദ്രം പറയുന്നത്. 30,000 മുതല്‍ 40,000 കോടി രൂപ വരെ ഇതിനായി ചെലവഴികേണ്ടി വരുമെന്നാണു വാദം. എന്നാല്‍ വന്‍കിട കുത്തകകള്‍ക്ക് നികുതിയിവ് നല്‍കാന്‍ സര്‍ക്കാരിന് പണം തടസമല്ല. അഞ്ച് ലക്ഷം കോടി രൂപയാണു കുത്തകള്‍ക്ക് ഇളവ് നല്‍കിയത്. ഇതിന്റെ പത്തു ശതമാനം ഉണ്ടെങ്കില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്താം. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ നിഷേധിക്കുന്ന തരത്തിലാണു നിര്‍ദിഷ്ട ബില്‍
തയ്യാറാക്കിയിരിക്കുന്നത്. ആസൂത്രണ കമ്മീഷന്റെ തെറ്റായ കണക്ക് ആസ്പദമാക്കി ബിപിഎല്‍ പട്ടികയില്‍നിന്നു ദരിദ്രരുടെ എണ്ണം കുറയ്ക്കുന്നു. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ രണ്ട് രൂപയ്ക്ക് എല്ലാവര്‍ക്കും അരി നല്‍കിയിരുന്നു. ത്രിപുരയില്‍ ഇപ്പോഴും രണ്ട് രൂപയ്ക്ക് അരി നല്‍കി വരുന്നു. ഈ സാഹചര്യത്തില്‍ മൂന്നു രൂപയ്ക്ക് അരി എന്നത് വലിയ കാര്യമല്ല. സാര്‍വത്രിക പൊതുവിതരണം ഉറപ്പുവരുത്തണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
ചില്ലറ വ്യാപാര രംഗത്ത് വിദേശ കുത്തകകളെ ആനയിക്കാനുള്ള നീക്കത്തില്‍ പിന്‍മാറണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യച്ചൂരി,, വൃന്ദ കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍, ഡി രാജ, അതുല്‍കുമാര്‍ അഞ്ജല്‍, ആര്‍എസ്പി നേതാക്കളായ ടി ജെ ചന്ദ്രചൂഡന്‍, അബനി റോയി, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാക്കളായ ദേബബ്രത ബിശ്വാസ്, ജി ദേവരാജന്‍ എന്നിവര്‍ പങ്കെടുക്കുന്നു.
deshabhimani news
Labels:
പോരാട്ടം,
വിലക്കയറ്റം
Subscribe to:
Post Comments (Atom)

ReplyDelete