Monday, July 30, 2012

ആര്‍എംപി നേതാവിന്റെ കൊലവിളി പ്രസംഗത്തിന് പൊലീസ് കാവല്‍


സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആര്‍എംപി നേതാവിന്റെ ഭീഷണിപ്രസംഗം പൊലീസ് കാവലില്‍. ആര്‍എംപി-പൊലീസ് അവിഹിത ബന്ധമാണ് ഇതോടെ പുറത്തുവരുന്നത്. ചോറോട് മലോല്‍ മുക്കില്‍ ജൂലൈ ഒന്നിന് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ കെ കുമാരന്‍, വൈക്കിലശേരി ലോക്കല്‍ സെക്രട്ടറി ടി എം രാജന്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ കെ സദാശിവനാണ് വീണ്ടും കൊലവിളി പ്രസംഗം നടത്തിയത്. ആര്‍എംപി വള്ളിക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഐ എം പ്രവര്‍ത്തകരെ തങ്ങള്‍തന്നെയാണ് ആക്രമിച്ചതെന്നും ഇനിയും അക്രമം പ്രതീക്ഷിച്ചോ എന്നും പൊലീസ് സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയത്. ഈ സമയം വടകര സിഐ, എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ വേദിക്ക് തൊട്ടുമുന്നില്‍തന്നെ ശ്രോതാക്കളായുണ്ട്.

സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സദാശിവനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ സദാശിവനെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ പൊലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സഹായിക്കുന്ന നിലപാടിനെതിരെ സിപിഐ എം പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ മേഖലയിലെ ആര്‍എംപി അക്രമകേസുകള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വധശ്രമക്കേസിലെ പ്രതിയായ കെ കെ സദാശിവനെ അറസ്റ്റുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍ ആവശ്യപ്പെട്ടു.

deshabhimani 300712

1 comment:

  1. സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആര്‍എംപി നേതാവിന്റെ ഭീഷണിപ്രസംഗം പൊലീസ് കാവലില്‍. ആര്‍എംപി-പൊലീസ് അവിഹിത ബന്ധമാണ് ഇതോടെ പുറത്തുവരുന്നത്. ചോറോട് മലോല്‍ മുക്കില്‍ ജൂലൈ ഒന്നിന് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ കെ കുമാരന്‍, വൈക്കിലശേരി ലോക്കല്‍ സെക്രട്ടറി ടി എം രാജന്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ കെ സദാശിവനാണ് വീണ്ടും കൊലവിളി പ്രസംഗം നടത്തിയത്. ആര്‍എംപി വള്ളിക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഐ എം പ്രവര്‍ത്തകരെ തങ്ങള്‍തന്നെയാണ് ആക്രമിച്ചതെന്നും ഇനിയും അക്രമം പ്രതീക്ഷിച്ചോ എന്നും പൊലീസ് സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയത്. ഈ സമയം വടകര സിഐ, എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ വേദിക്ക് തൊട്ടുമുന്നില്‍തന്നെ ശ്രോതാക്കളായുണ്ട്.

    ReplyDelete