Tuesday, July 31, 2012

6 പൊതുമേഖലാ സിമന്റ് കമ്പനികള്‍ വില്‍ക്കാന്‍ നീക്കം


രാജ്യത്തെ ആറ് പൊതുമേഖലാ സിമന്റ് കമ്പനികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആകെയുള്ള പത്ത് കമ്പനികളില്‍ ആറും വില്‍ക്കാനാണ് തീരുമാനം. ഛത്തീസ്ഗഢ് (രണ്ട്), കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി (ഓരോന്നുവീതം) കമ്പനികള്‍ വില്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പത്തുവര്‍ഷത്തിലേറെയായി ആറ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്നും പീഡിതവ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇവ വിറ്റഴിക്കണമെന്നും കാണിച്ച് ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്ലാന്റുകളുടെ ആസ്തി നിര്‍ണയിക്കാന്‍ മൂന്ന് ഏജന്‍സികളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആസ്തി നിര്‍ണയിച്ചശേഷം വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. ആന്ധ്രപ്രദേശിലെ ആദിലാബാദിലുള്ള ഏഴാമത്തെ പ്ലാന്റും വില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിനെതിരെ തൊഴിലാളികള്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഈ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ആദിലാബാദിലെ പ്ലാന്റ് എങ്ങനെ പുനരുദ്ധരിക്കാമെന്നതിനെപ്പറ്റി സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആലോചിച്ചുവരികയാണെന്നും ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി.

deshabhimani 310712

1 comment:

  1. രാജ്യത്തെ ആറ് പൊതുമേഖലാ സിമന്റ് കമ്പനികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആകെയുള്ള പത്ത് കമ്പനികളില്‍ ആറും വില്‍ക്കാനാണ് തീരുമാനം. ഛത്തീസ്ഗഢ് (രണ്ട്), കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി (ഓരോന്നുവീതം) കമ്പനികള്‍ വില്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

    ReplyDelete