Sunday, July 29, 2012
സുധീരനെ തിരുത്തി ഉമ്മന്‍ചാണ്ടി
തന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും മികച്ചവരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചില മന്ത്രിമാര്‍ക്ക് ഇവിടെ എന്താണ് സംഭവിക്കുന്നതെന്നറിയില്ലെന്ന സുധീരന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സുധീരന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ ചൊല്ലി അഭിമാനമുണ്ട്. നല്ല ടീമിനെയാണ് കിട്ടിയത്. ആരും മോശക്കാരല്ല. ഒരു മന്ത്രിയെയും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മന്ത്രിമാര്‍ തന്നെയും തള്ളിപ്പറഞ്ഞിട്ടില്ല. എല്ലാവരും അവരവരുടെ വകുപ്പില്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ട്. ആരും ആരുടെയും വകുപ്പില്‍ തലയിടുന്നില്ല. കൂടിയാലോചിച്ചാണ് തീരുമാനം. യൂത്തുകോണ്‍ഗ്രസ് തിരുത്തല്‍ ശക്തിയാണ്.അവരുടെ അഭിപ്രായം സ്വീകരിക്കും. 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയോടു ചോദിച്ച് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
യുഡിഎഫ് മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് യൂത്തുകോണ്‍ഗ്രസ് ക്യാമ്പിലാണ് വി എം സുധീരന്‍ പറഞ്ഞത്.ചില മന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫിന്റെ പിടിയിലാണ്. ഇവിടെ എന്താണ് നടക്കുന്നതെന്നറിയാത്ത മന്ത്രിമാര്‍ ഉണ്ടെന്നും സുധീരന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് ചര്‍ച്ച ചെയ്യാതെ കാര്യങ്ങള്‍ തീരുമാനിക്കുന്നു. മുഖ്യമന്ത്രി വളരെ അധ്വാനിക്കുന്നുണ്ട് പക്ഷേ കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. തുടര്‍ച്ചയായി സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് സുധീരന്‍. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് യുഡിഎഫും സര്‍ക്കാരും കൈയാളുകയാണെന്നും സുധീരന്‍ തുറന്നടിച്ചിട്ടുണ്ട്.
deshabhimani news
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
തന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും മികച്ചവരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. :))))))))))
ReplyDelete