Saturday, July 28, 2012
കെഎസ്യു പരിയാരം മാര്‍ച്ച് പരിഹാസ്യമായി
പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കെഎസ്യു സംഘടിപ്പിച്ച മാര്‍ച്ചിന് പബ്ലിസിറ്റിയുണ്ടാക്കുന്നതിന് പൊലീസിന്റെ ഒത്തുകളി. കാര്യമായ വിദ്യാര്‍ഥി പങ്കാളിത്തമൊന്നുമില്ലാത്ത മാര്‍ച്ച് പൊളിയുമെന്ന ഘട്ടത്തിലാണ് പൊലീസിന്റെ "ഇടപെടല്‍" ഉണ്ടായത്. ഇതോടെ സമരക്കാര്‍ ഉഷാറായി. ബാരിക്കേഡ് പിടിച്ചുകുലുക്കാനും കല്ലെറിയാനും പൊലീസ് അവസരം സൃഷ്ടിച്ചു. അലക്ഷ്യമായ കല്ലേറിന്റെ പേരില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെള്ളം കുറേ സമയം ചീറ്റിയത് മുകളിലോട്ട്. സംഘര്‍ഷമുണ്ടെന്ന് കാണിക്കാന്‍ അല്‍പസമയം മാര്‍ച്ചിന് നേരെ. ചാനല്‍ക്യാമറകളില്‍ ഇത് പതിഞ്ഞതോടെ ജലപീരങ്കി പ്രയോഗവും നിര്‍ത്തി. ഇതോടെ സമരത്തിനും വിരാമം. കോണ്‍ഗ്രസുമായി അടുപ്പമുള്ള പൊലീസുകാരെ തെരഞ്ഞെടുത്ത് അയക്കുകയായിരുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകരെ ചെന്നായ്ക്കളെപ്പോലെ കടിച്ചുകീറുന്ന പൊലീസിന്റെ ശൂരത്വമല്ല, വെള്ളിയാഴ്ച പരിയാരത്ത് കണ്ടത്. ഇവിടെ സമരക്കാരെ മന്ദഹാസത്തോടെ വരവേല്‍ക്കുകയായിരുന്നു പൊലീസ്. ബാരിക്കേഡ് തള്ളിയപ്പോള്‍ ലാത്തി വീശാതെ മാറിനിന്നു. അറസ്റ്റും കള്ളക്കേസുമുണ്ടായില്ല. പകല്‍ പന്ത്രണ്ടോടെ തുടങ്ങിയ മാര്‍ച്ച് "വെള്ളം ചീറ്റലും സംഘര്‍ഷവും" എല്ലാം ഉണ്ടായിട്ടും പത്തുമിനിറ്റിനകം തീര്‍ന്നു. പിജി സീറ്റ് അനര്‍ഹമായി അനുവദിച്ചുവെന്ന പേരിലായിരുന്നു മാര്‍ച്ച്്. സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി ഉദ്ഘാടനം ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി സി ബാബു, സിഐമാരായ എ വി ജോണ്‍ (തളിപ്പറമ്പ്),കെ ദാമോദരന്‍ (ആലക്കോട്), ധനഞ്ജയ ബാബു (പയ്യന്നൂര്‍) എന്നിവരുടെ നേതൃത്വത്തിലാണ് സമരത്തെ "നേരിട്ടത്".
deshabhimani 280712
Subscribe to:
Post Comments (Atom)
എസ്എഫ്ഐ പ്രവര്‍ത്തകരെ ചെന്നായ്ക്കളെപ്പോലെ കടിച്ചുകീറുന്ന പൊലീസിന്റെ ശൂരത്വമല്ല, വെള്ളിയാഴ്ച പരിയാരത്ത് കണ്ടത്. ഇവിടെ സമരക്കാരെ മന്ദഹാസത്തോടെ വരവേല്‍ക്കുകയായിരുന്നു പൊലീസ്. ബാരിക്കേഡ് തള്ളിയപ്പോള്‍ ലാത്തി വീശാതെ മാറിനിന്നു. അറസ്റ്റും കള്ളക്കേസുമുണ്ടായില്ല. പകല്‍ പന്ത്രണ്ടോടെ തുടങ്ങിയ മാര്‍ച്ച് "വെള്ളം ചീറ്റലും സംഘര്‍ഷവും" എല്ലാം ഉണ്ടായിട്ടും
ReplyDelete