Tuesday, July 31, 2012

അമേരിക്കയില്‍ ചൈനീസ് നിക്ഷേപം റെക്കോഡിലേക്ക്


ബീജിങ്: രാഷ്ട്രീയമായ ഭിന്നത തുടരുമ്പോഴും അമേരിക്കയില്‍ ചൈനയുടെ നിക്ഷേപം വര്‍ധിക്കുന്നു. ഈവര്‍ഷം ചൈനയുടെ നിക്ഷേപം അമേരിക്കയില്‍ റെക്കോഡ് സൃഷ്ടിക്കുമെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ റോഡിയം ഗ്രൂപ്പിന്റെ പഠനത്തില്‍ വ്യക്തമായത്. ആദ്യത്തെ ആറുമാസത്തിനിടെ 360 കോടി ഡോളറിന്റെ നിക്ഷേപം ചൈന നടത്തി. ഈ വര്‍ഷത്തെ ആകെ വിദേശനിക്ഷേപം 800 കോടി ഡോളര്‍ കവിയുമെന്നാണ് റോഡിയത്തിന്റെ വിലയിരുത്തലെന്ന് "ചൈന ഡെയ്ലി" റിപ്പോര്‍ട്ട്ചെയ്തു. കഴിഞ്ഞവര്‍ഷം ഇത് 570 കോടി ഡോളറായിരുന്നു. ഇതുവരെ 33 പദ്ധതികളിലാണ് അമേരിക്കയില്‍ ചൈനീസ് നിക്ഷേപമുള്ളത്. ഇതില്‍ 12 എണ്ണം ചൈന ഏറ്റെടുത്ത് നടത്തുന്നവയാണ്. 21 പദ്ധതികളില്‍ ചൈന സ്വയം നിക്ഷേപമിറക്കിയിരിക്കുന്നു. ദേശീയസുരക്ഷ സംബന്ധിച്ച അമേരിക്കയുടെ ആശങ്കകളെയും മാനദണ്ഡങ്ങളെയും മറികടന്ന് മുന്നേറുകയാണ് ചൈനയ്ക്ക് മുന്നിലുള്ള വെല്ലുവിളിയെന്ന് ഔദ്യോഗികപത്രം റിപ്പോര്‍ട്ട്ചെയ്തു.

ടെലികോം മേഖലയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ച് അമേരിക്കയില്‍ ആശങ്കയുണ്ടെന്ന് റോഡിയം റിസര്‍ച്ച് ഡയറക്ടര്‍ തിലോ ഹാനെമന്‍ പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയുടെ ഭാഗമായ മാന്ദ്യത്തില്‍നിന്ന് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മുക്തമാകാന്‍ ശ്രമിക്കുമ്പോള്‍ ചൈനയില്‍നിന്നുള്ള നിക്ഷേപം ഏറെ സ്വാഗതംചെയ്യപ്പെടുകയാണെന്ന് ടിയാന്‍ജിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എക്കണോമിക്സ് ഉപമേധാവി ജീ ഷുന്‍ഖി പറഞ്ഞു. ചൈന പെട്രോളിയം ആന്‍ഡ് കെമിക്കല്‍ കോര്‍പറേഷനാണ് ഈവര്‍ഷം ഏറ്റവും കൂടുതല്‍ തുക അമേരിക്കയില്‍ വിനിയോഗിച്ചത്. 250 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനിക്കുള്ളത്. കോപ്പര്‍ ട്യൂബ് ഉല്‍പ്പാദകരായ ഗോള്‍ഡണ്‍ ഡ്രാഗണ്‍ അലബാമയില്‍ 10 കോടി ഡോളറിന്റെ നിക്ഷേപം നടത്തി.

deshabhimani 310712

1 comment:

  1. രാഷ്ട്രീയമായ ഭിന്നത തുടരുമ്പോഴും അമേരിക്കയില്‍ ചൈനയുടെ നിക്ഷേപം വര്‍ധിക്കുന്നു. ഈവര്‍ഷം ചൈനയുടെ നിക്ഷേപം അമേരിക്കയില്‍ റെക്കോഡ് സൃഷ്ടിക്കുമെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ റോഡിയം ഗ്രൂപ്പിന്റെ പഠനത്തില്‍ വ്യക്തമായത്.

    ReplyDelete