Saturday, July 13, 2013

എന്റിക്ക ലക്സി: കെട്ടിവച്ച 3 കോടി തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ സഞ്ചരിച്ച എന്‍റിക്ക ലക്സി കപ്പല്‍ കൊച്ചി തുറമുഖത്തുനിന്ന് കൊണ്ടുപോകുന്നതിനായി കെട്ടിവച്ച മൂന്ന് കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി മടക്കി നല്‍കാന്‍ സുപ്രീംകോടതി. കപ്പലുടമയുടെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, കപ്പല്‍ വിട്ടുകിട്ടാന്‍ കെട്ടിവച്ച മൂന്ന് കോടിയുടെ ബോണ്ട് മാറ്റമില്ലാതെ തുടരും. പലിശസഹിതം പണം തിരികെ കിട്ടണമെന്ന കപ്പലുടമകളുടെ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. 2012 ഫെബ്രുവരി 15ന് കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചതിനെ തുടര്‍ന്ന് പിടിയിലായ കപ്പല്‍ വിട്ടുകിട്ടാന്‍ മൂന്ന് കോടിയുടെ ബോണ്ട് നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

deshabhimani

No comments:

Post a Comment