സംസ്ഥാനത്ത് പന്ത്രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ അഞ്ചെണ്ണം എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. നാല് വാര്‍ഡ് യുഡിഎഫിനും ഒരു വാര്‍ഡ് ബിജെപിക്കും ലഭിച്ചു. കാസര്‍കോട്ടെ രണ്ട് വാര്‍ഡുകളും തിരുവനന്തപുരം. കൊല്ലം,തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോ വാര്‍ഡും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയില്‍ ഒരു വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലീംലീഗിന്റെ കുത്തക സീറ്റായി കരുതപ്പെടുന്ന പട്ടാക്കല്‍ ഡിവിഷന്‍ 49 വോട്ടിനാണ് എല്‍ഡിഎഫിലെ സിപിഐ എം സ്വതന്ത്ര നജിമാ റാഫി വിജയിച്ചത്. പനത്തടി പഞ്ചായത്തിലെ പട്ടുവം വാര്‍ഡാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത മറ്റൊരു വാര്‍ഡ്. സിപിഐ എമ്മിലെ ജൂബി ഏലിയാസ് 240 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞതവണ 356 വോട്ടിന് വിജയിച്ച വാര്‍ഡാണിത്.
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് നഗരസഭയിലെ കൊപ്പം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ഹാഷിം മരിച്ചതിനെതുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പി രാജീവ് 112 വോട്ടിനാണ് വിജയിച്ചത്. മരിച്ച ഹാഷിമിന്റെ ഭാര്യ ബീമ ഹാഷിമാണ് മത്സരിച്ചത്.
എറണാകുളം കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 19ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ നന്ദകുമാര്‍ വിജയിച്ചു. 193 വോട്ടുകള്‍ക്കാണ് വിജയം. യുഡിഎഫ് കഴിഞ്ഞതവണയും വിജയിച്ചിരുന്നു.
ആലപ്പുഴ ജില്ലയിലെ മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ സ്വിച്ച്ഗിയര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മധു ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധുവിന്റെ പത്രിക തള്ളിപ്പോയിരുന്നു. അന്ന് എല്‍ഡിഎഫിലെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി പി വി ഹരികുമാറാണ് വിജയിച്ചത്. ഹരികുമാര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.
പത്തനംതിട്ടയിലെ കുറ്റൂരിലെ തലയാര്‍ വാര്‍ഡില്‍ ബിജെപി വിജയിച്ചു. എട്ട് വോട്ടിന് കെ എ പ്രസാദാണ് വിജയിച്ചത്. ബിജെപി വാര്‍ഡ് നിലനിര്‍ത്തുകയായിരുന്നു.
കൊല്ലം ജില്ലയിലെ നെടുവത്തൂരിലെ വല്ലം വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി കെ മിനി 215 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പലക്കര വെസ്റ്റ് വാര്‍ഡില്‍എല്‍ഡിഎഫിലെ ജെസ്സി ജോസ് വിജയിച്ചു. 71 വോട്ടിനാണ് സിപിഐ എം വാര്‍ഡ് നിലനിര്‍ത്തിയത്.
തൃശ്ശൂര്‍ ചേര്‍പ്പിലെ പെരുങ്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജെംസണ്‍ ജോര്‍ജ് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജെംസണ്‍ എല്‍ഡിഎഫിനൊപ്പമെത്തി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.
വയനാട് കണിയാമ്പറ്റയിലെ പച്ചിലക്കാട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ലീഗിലെ റഷീന സുബൈറാണു വിജയി.
കണ്ണൂര്‍ ജില്ലയില്‍ ഓരോ വാര്‍ഡുകള്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പാതിരിയാട് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ പി ജയകുമാര്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ കോണ്‍. ഐയിലെ കെ രമ്മീഷിനേക്കാള്‍ 2176 വോട്ടുനേടിയാണ് വിജയിച്ചത്. മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെൻട്രൽ വാർഡിൽ ലീഗിലെ ചോമ്പായി സൈനബ വിജയിച്ചു. എസ് ഡി പി ഐ ആണു രണ്ടാമത്.
deshabhimani
No comments:
Post a Comment