സത്യം പുറത്തുവരാനാണ് അധികാരത്തില്‍ തുടരുന്നതെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ വാദം തമാശയാണ്. ശരിയായ അന്വേഷണം നടന്നാല്‍ പൂജപ്പുര ജയിലിലാകുമെന്ന ഭയം ഉമ്മന്‍ചാണ്ടിയ്ക്കുണ്ട്. ജനകീയ കോടതിയില്‍ ഉമ്മന്‍ചാണ്ടിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും വിഎസ് വ്യക്തമാക്കി. ഒന്നും തന്നെ ഒളിക്കാനില്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.
തനിക്കെതിരായ ഒരു ആരോപണത്തിനും മുഖ്യമന്ത്രി ശരിയായ മറുപടി പറയുന്നില്ല. സരിത എസ് നായരെ അറിയുമെന്നോ ഇല്ലെന്നോ മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ല. ശ്രീധരന്‍ നായര്‍ക്ക് വിശ്വാസ്യതയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ശ്രീധരന്‍ നായരെ ഉപയോഗിച്ച് തനിക്കെതിരെ പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണെന്നാാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഈ കാലയളവില്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റിന്റെ ഫോണ്‍കോളുകളും യാത്രകളും പരിശോധിച്ചാല്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് മുഖ്യമന്ത്രിയ്ക്ക് മനസിലാകുമെന്നും വിഎസ് പറഞ്ഞു.
സരിതയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സരിതയോടൊപ്പം ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടെന്ന് ശെല്‍വരാജ് എംഎല്‍എ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ശെല്‍വരാജ് അഭിപ്രായം മാറ്റിയത് ആരുടെ പ്രേരണകൊണ്ടാണെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം ജനകീയ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒന്‍പത് ദിവസവും സോളാര്‍ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. എന്നാല്‍ ഒരുദിവസം പോലും സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച അനുവദിക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്.
താനടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാക്കുപോലും സംരക്ഷണം നല്‍കാന്‍ കെല്‍പ്പില്ലാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് വി എസ് ചോദിച്ചു. ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടിവരും. ആ സാഹചര്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു
deshabhimani
No comments:
Post a Comment