ചന്ദ്രശേഖരന്‍ വധക്കേസന്വേഷണം എങ്ങനെ വേണമെന്ന മട്ടില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനകളെപ്പറ്റിയാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.സിപിഐ എം ആരോപിക്കുന്നതുപോലെ പ്രതികളുടെ പട്ടികയൊന്നും മുല്ലപ്പള്ളി തന്നതായി താന്‍ പറഞ്ഞില്ലെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.
മുല്ലപ്പള്ളിക്കെതിരായി സഭയില്‍ ഒന്നും പറഞ്ഞില്ലെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. അത്തരത്തില്‍ പുറത്തുനിന്ന് അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കുന്നത് ശരിയല്ല. സിപിഐ എമ്മും സര്‍ക്കാരുംതമ്മില്‍ ഗൂഢാലോചന നടത്തിയെന്നുപോലും മുല്ലപ്പള്ളി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞതെന്നറിയില്ല. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുല്ലപ്പള്ളിക്ക് കത്തയച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment