ഓരോ ദിവസം ചെല്ലുന്തോറും മുഖ്യമന്ത്രിക്ക് അദ്ദേഹം നിഷേധിച്ചിരുന്ന കാര്യങ്ങള്‍ അംഗീകരിക്കേണ്ടിവരികയാണ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കാളിത്തം കുടുതലായി തെളിഞ്ഞുവരികയാണ്. തട്ടിപ്പുക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് തട്ടിപ്പ് കേന്ദ്രമാക്കിയത്. അതില്‍ പങ്കാളിയായതിനാണ് മുഖ്യമന്ത്രിയുടെ പി എ ജോപ്പനെ അറസ്റ്റ് ചെയ്തത്. ശ്രീധരന്‍ നായര്‍ കൊടുത്ത പരാതിയല്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് പണം കൈമാറിയെന്ന് വ്യക്തമാക്കുന്നുണ്ട്. അതില്‍നിന്നുതന്നെ മുഖ്യമന്ത്രിയാണ് പ്രധാനപ്രതിയെന്നും വ്യക്തമാണ്.
കൂടാതെ പ്രവാസി വ്യവസായി ടി സി മാത്യൂ സോളാര്‍ തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത് പിറേറന്ന് തന്നെ സരിത തിരിച്ചുചോദിച്ചതായും പറയുന്നു. അത്രയും അടുപ്പമാണ് സരിതയുമായി മുഖ്യമന്ത്രിക്കുള്ളത്. ഈ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് അന്വേഷിച്ചാല്‍ അറിയാനാകില്ല. എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായാലും അത്തരം സ്ഥിതി വിശേഷത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാതെ ഒഴിവാക്കാനാകും ശ്രമിക്കുക. എന്നാല്‍ തെളിവുകളുടെ പെരുമഴ അദ്ദേഹത്തേയും ചോദ്യം ചെയ്യുന്നതിലേക്കാണ് എത്തിക്കുന്നത്. ഇതൊഴിവാക്കാനാണ് സിസിടിവി അന്വേഷണം നടത്താമെന്ന് പറയുന്നത്.
ഇതിനായി അദ്ദേഹം മുന്നോട്ടുവെക്കുന്ന രണ്ട്പേര്‍ ജി വിജയരാഘവനും അച്യുത് ശങ്കറുമാണ്. ഇവര്‍ രണ്ടുപേരും അവരുടെ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്.എന്നാല്‍ ഇതിലൊരാള്‍ മുഖ്യമന്ത്രി അധ്യക്ഷനായ ആസൂത്രണബോര്‍ഡംഗവും മറ്റെയാള്‍ കേരള സര്‍വ്വകലാശാലയില്‍ ബയോ ഇര്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഡയറക്ടറുമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഈ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാലും മുഖ്യമന്ത്രിയെ ഒഴിവാക്കാനാല്ലെ ശ്രമിക്കു. അറിഞ്ഞ്കൊണ്ട് ഇതില്‍ തലവെച്ചുകൊടുക്കണോയെന്ന് ഇരുവരും തിരുമാനിക്കേണ്ട കാര്യമാണ്. കൂടാതെ പൊലീസിന്റെ ഹൈടെക് സെന്ററിന് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താമെന്നിരിക്കെ മറ്റൊരു അന്വേഷണമെന്നുപറയുന്നത് മുഖ്യമന്ത്രിയുടെ പൊടിക്കൈയാണ്.
അതേ സമയം ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്നതിന്റെ പേരില്‍ ആരോപവിധേയനായ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഐജി മുഖ്യമന്ത്രിയോട് പറഞ്ഞ പരാതി അതീവ ഗുരുതരമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പറഞ്ഞതനുസരിച്ചാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് എഴുതികൊടുക്കുവാന്‍ ഉന്നത പൊലീസ്ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. ഇത് ശരിയെങ്കില്‍ ആഭ്യന്തര വകുപ്പോ ആഭ്യന്തരമന്ത്രിയോ അറിയാതെ ഇത്തരം ഒരു നിര്‍ദ്ദേശം എത്ര ഉന്നതനായ പൊലീസുദ്യോഗസ്ഥനും കൊടുക്കില്ല. ഇതെല്ലാം സര്‍ക്കാരിന്റെ പരസ്പര വിശ്വാസം നഷട്പെട്ടതിന്റെ തെളിവാണ്. ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കാന്‍ തിരുവഞ്ചൂര്‍ അര്‍ഹനാണോയെന്നും ആലോചിക്കണം.
ടി പി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതികളാക്കേണ്ട സിപിഐ എം നേതാക്കളുടെ പേര് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എഴുതി നല്‍കിയെന്നാണ് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. അത് ആരെല്ലാമാണെന്ന് വ്യക്തമാക്കണം. ടി പി ചന്ദ്രശേഖരന്‍ വധം മുതലേ സിപിഐ എമ്മിനെ കള്ളകേസില്‍കുടുക്കാന്‍ ആസൂത്രിത ശ്രമമുണ്ടായിരുന്നതായി പറഞ്ഞിട്ടുള്ളതാണെന്നും പിണറായി പറഞ്ഞു.
deshabhimani
No comments:
Post a Comment