2002ലെ ഗോധ്രാ ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കലാപം കാറിനിടയില്‍ പട്ടിക്കുട്ടിപെടുമ്പോലെയെന്ന്നരേന്ദ്ര മോഡി. "നമ്മള്‍ ഒരു കാര്‍ ഓടിക്കുകയോ പിന്‍സീറ്റില്‍ സഞ്ചരിക്കുമ്പോഴോ മുന്നില്‍ ഒരു പട്ടിക്കുട്ടി എടുത്ത് ചാടുകയും വാഹനം കയറി ഇറങ്ങുകയും ചെയ്താല്‍ നമുക്ക് വേദന തോന്നില്ലേ. ഞാനും ഒരു മനുഷ്യനാണ്. അരുതാത്തത് സംഭവിച്ചാല്‍ എനിക്കും ദു:ഖം തോന്നും"-റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞു. കലാപകാലത്ത് സേനാബലം ഉപയോഗിച്ചത് ശരിയായ കാര്യത്തിനാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി അവകാശപ്പെട്ടു.
കലാപത്തെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മറുപടി. ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമോ ഇച്ഛാഭംഗമോ തോന്നേണ്ട കാര്യമില്ല. മോഷണം നടത്തി പിടിക്കപ്പെടുമ്പോഴാണ് കുറ്റബോധം ഉണ്ടാകുന്നത്. എന്നാല്‍ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. ക്ലീന്‍ ചിറ്റാണ് കോടതിയില്‍ നിന്ന് ലഭിച്ചത്-മോഡി പറഞ്ഞു.
deshabhimani
No comments:
Post a Comment