ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. കേസ് അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന അരങ്ങേറിയതായും ഇതില്‍ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളിയുടെതാണ് പ്രധാന ഇടപെടലെന്നും സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്. തികഞ്ഞ രാഷ്ട്രീയപകയോടെ പാര്‍ട്ടിനേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ കുടുക്കുകയായിരുന്നു. ആര്‍എംപിയുടെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ച് മുല്ലപ്പള്ളിയാണ് ഇതിന് പിന്നിലെല്ലാം ചരടുവലിച്ചത്. ഏറ്റവുമൊടുവില്‍ ഈ രൂപത്തില്‍ കേസില്‍ പ്രതിചേര്‍ത്ത സി എച്ച് അശോകന്‍ ഭരണകൂടഭീകരതയുടെ രക്തസാക്ഷിയായി.
രാഷ്ട്രീയനേട്ടത്തിനായി അധികാരം ദുര്‍വിനിയോഗംചെയ്ത മുല്ലപ്പള്ളിയുടെ ചെയ്തി ജനാധിപത്യസമൂഹത്തിന് നാണക്കേടാണ്. ആര്‍എംപി -മുല്ലപ്പള്ളി അവിശുദ്ധകൂട്ടുകെട്ട് നടത്തിയ ഗൂഢാലോചന മുഴുവനാളുകളും ഈ സാഹചര്യത്തില്‍ ചര്‍ച്ചചെയ്യേണ്ടതാണ്. മുല്ലപ്പള്ളിക്കൊപ്പം മന്ത്രി തിരുവഞ്ചൂരും നിരപരാധികളെ കേസിലകപ്പെടുത്തുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. അതേ തിരുവഞ്ചൂര്‍ ഇപ്പോള്‍ മുല്ലപ്പള്ളിയുടെ പങ്ക് പുറത്തുവിട്ടിരിക്കുന്നു.ഒരുകൊലക്കേസ് മറയാക്കി സിപിഐ എമ്മിനെ വേട്ടയാടിയവരെല്ലാം തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതികരിക്കണമെന്നും പാര്‍ടി ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment