Wednesday, July 10, 2013

പി സി ജോര്‍ജിന് താക്കീത്

വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് കാണിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി കത്ത് നല്‍കി. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന പി സി ജോര്‍ജിന്റെ വിവാദ പ്രസ്താവനകള്‍ നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന് കനത്ത വെല്ലുവിളിയായതോടെയാണ് കേരള കോണ്‍ഗ്രസ് അദ്ദേഹത്തെ താക്കീത് ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാണിയുടെ നടപടി.

തന്നെ മാത്രമായി പാര്‍ട്ടി താക്കീത് ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. പാര്‍ട്ടിയിലെ എല്ലാവരും ആലോചിച്ചാണ് കാര്യങ്ങള്‍ പറയുന്നതില്‍ സ്വയം വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇനി മുതല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ഇടപെടില്ല. പ്രശ്നം ഉണ്ടാക്കിയത് കോണ്‍ഗ്രസ് തന്നെയാണ്. അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്നും ജോര്‍ജ് പറഞ്ഞു.

deshabhimani

No comments:

Post a Comment