Friday, July 5, 2013

ആറന്‍മുള വിമാനത്താവളം: മിച്ചഭൂമി കമ്പനിക്ക് നല്‍കാന്‍ നീക്കം

ആറന്‍മുള വിമാനത്താവളത്തിനായി കൈമാറിയിരുന്ന ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത നടപടി മറികടക്കാന്‍ നീക്കം. വിമാനത്താവള നിര്‍മ്മാണത്തിനൊരുങ്ങുന്ന കെജിഎസ് കമ്പനിക്ക് വേണ്ടിയാണ് സര്‍ക്കാറിന്റെ തിരക്കിട്ട നീക്കങ്ങള്‍. കേരള ലാന്‍ഡ് ബോര്‍ഡാണ് മിച്ചഭൂമി ഏറ്റെടുത്തിരുന്നത്. എന്നാല്‍ ആ ഉത്തരവ് മറികടന്ന് 340 ഏക്കര്‍ ഭൂമി കമ്പനിക്ക് നല്‍കാനാണ് ശ്രമം. ഇതിലൂടെ കേരളത്തിലെ ഭൂപരിഷ്ക്കരണനിയമത്തെ അട്ടിമറിക്കാനാണ് നീക്കം.

ഭൂവുടമയായിരുന്ന എബ്രഹാം കലമണ്ണില്‍നിന്ന് കെജിഎസ് കമ്പനി വാങ്ങിയ ഭൂമിയാണ് പിന്നീട് മിച്ചഭൂമിയായി എറ്റെടുത്തിരുന്നത്. അതുവരെ കരമടച്ച ഭൂമിയായിരുന്നതിനാല്‍ ആധാരമടക്കം റദ്ദാക്കിയാണ് ലാന്‍ഡ്ബോര്‍ഡ് മിച്ചഭൂമിയായി ഏറ്റെടുത്തത്. ഇതിനെതിരെ എബ്രഹാം കലമ്മണ്ണിലും കെജിഎസ് കമ്പനിയും ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment