Saturday, July 6, 2013

സി.എച്ച്.അശോകന് ആദരാഞ്ജലി

എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകന്‍ (61) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. അര്‍ബുദ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ അനിത കൂടെ ഉണ്ടായിരുന്നു.

മരണവിവരമറിഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സര്‍ക്കാര്‍ ജീവനക്കരുടേയും അധ്യാപകരുടേയും അവകാശ പോരാട്ടങ്ങളില്‍ പ്രോജ്വലമായ നേതൃത്വം നല്‍കിയ സിഎച്ച് അശോകന്‍ ധീരരായ ഒഞ്ചിയം രക്തസാക്ഷികളുടെ പിന്‍മുറക്കാരനാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും ബഹുജന സംഘടനാ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്.

ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെ എതിരാളികളുടെ കണ്ണിലെ കരടായി മാറിയ സിഎച്ചിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ടി പി ചന്ദ്രശേഖരന്റെ മരണത്തെ മറയാക്കിയാണ് അറസ്റ്റ് ചെയ്ത് ജയിലിടച്ചത്. കോഴിക്കോട് വില്‍പന നികുതി വകുപ്പ് ഇന്‍സ്പെക്ടറും എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരിക്കെ 2007 ഏപ്രില്‍ 30നാണ് സര്‍വ്വീസില്‍നിന്നും വിരമിച്ചത്. 1976 ജനുവരിയില്‍ റവന്യൂവകുപ്പില്‍ നിയമനം ലഭിച്ച അശോകന്‍ പിന്നീട് വാണിജ്യനികുതി വകുപ്പിലേക്ക് മാറി. എന്‍ജിഒ യൂണിയന്‍ വടകര ബ്രാഞ്ച് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (എഫ്എസ്ഇടിഒ) ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറിയുമായിരുന്നു.

2002 ഫെബ്രുവരി ആറുമുതല്‍ മാര്‍ച്ച് ഒമ്പതു വരെ നടന്ന സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ചരിത്രം സൃഷ്ടിച്ച പണിമുടക്കടക്കം നിരവധി സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ട്രേഡ് യൂണിയന്‍ ഇന്‍റര്‍നാഷണല്‍ ഓഫ് പബ്ലിക് ആന്‍ഡ് അലൈഡ് എംപ്ലോയീസിെന്‍റ പ്രതിനിധിയായി ക്യൂബ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തട്ടോളിക്കര യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് അനിതയാണ് ഭാര്യ. മക്കള്‍: അരുണ്‍കുമാര്‍, അനുപമ.

deshabhimani

No comments:

Post a Comment