സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ എംഎല്‍എമാര്‍കുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചും എല്‍ഡിഎഫ് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എസ്എഫ്ഐ ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തിയ ആലപ്പുഴ ജില്ലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
22 മുതല്‍ രാപ്പകല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാനും എല്‍ഡിഎഫ് തീരുമാനിച്ചു. സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന നേതാക്കള്‍ സത്യഗ്രഹമിരിക്കും
തട്ടിപ്പില്‍ പരാതിക്കാരനായ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ മൊഴിപ്രകാരം മുഖ്യമന്ത്രിയും തട്ടിപ്പില്‍ പങ്കാളിയാണെന്ന് വ്യക്തമായിട്ടും അധികാരത്തില്‍ പിടിച്ചുതുങ്ങുകയാണ് ഉമ്മന്‍ചാണ്ടി. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുവാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്ന വിധം നിയമസഭാ സമ്മേളനങ്ങള്‍വരെ തന്നിഷ്ടപ്രകാരം വെട്ടിചുരുക്കുകയാണ് യുഡിഎഫ്. . ഇതിനെതിരെ ജനാധിപത്യപരമായി നിയമസഭക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎല്‍എമാര്‍ക്ക് നേരെ ഗ്രനേഡെറിയുകയാണുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവജനങ്ങളേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും മഹിളകളേയും മര്‍ദ്ദിച്ചൊതുക്കുകയാണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ എം ജി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
deshabhimani
No comments:
Post a Comment