Wednesday, July 10, 2013

പി വി കുട്ടന് അവാര്‍ഡ്

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് കൊച്ചി ക്യാമ്പ് മീഡിയയുടെ അവാര്‍ഡ് കൈരളി ചാനല്‍ മലബാര്‍ റീജണല്‍ ചീഫ് പി വി കുട്ടന്. കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനാണ് പുരസ്കാരമെന്ന് ക്യാമ്പ് മീഡിയ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ജൂണ്‍11ന് കൈരളി ചാനലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളടക്കം ഏറ്റെടുത്തു. ജനനന്മയെ മുറുകെ പിടിച്ചുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ വാര്‍ത്തയെന്ന് വൈശാഖന്‍ ചെയര്‍മാനായ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ആഗസ്ത് അവസാനം കൊച്ചിയില്‍ സമ്മാനിക്കും. കൈരളി ചാനലില്‍ കോഴിക്കോട് യൂണിറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി വി കുട്ടന്‍, കണ്ണൂര്‍ കുറ്റൂര്‍ ടി കുഞ്ഞപ്പന്റെയും പി വി കാര്‍ത്യായനിയുടെയും മകനാണ്. നിമിഷയാണ് ഭാര്യ. ജഡ്ജിങ് കമ്മിറ്റി കണ്‍വീനര്‍ രാവുണ്ണി, അംഗം പ്രൊഫ. കെ യു അരുണന്‍, ക്യാമ്പ് മീഡിയ ഡയറക്ടര്‍മാരായ രാംമോഹന്‍, പ്രബോധ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment