Monday, July 1, 2013

ശാലുമേനോന്റെ വീട്ടിൽ പോയിരുന്നു: തിരുവഞ്ചൂര്‍

സോളാര്‍ തട്ടിപ്പില്‍ ശാലുമേനോനെ പ്രതിചേര്‍ക്കണോ അറസ്റ്റ് ചെയ്യണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തട്ടിപ്പ്കേസില്‍ മുഖ്യമന്ത്രിയുടെ പി എ ആയിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നേ ശാലുമേനോനെ അറസ്റ്റ് ചെയ്യണമായിരുന്നെന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

ശാലുവിന്റെ വീട്ടില്‍ പാലുകാച്ചലിന് പോയിട്ടുണ്ട്. ശാലുവിന്റെ മുത്തച്ഛനുമായി തനിക്ക് മുന്നേ ബന്ധമുണ്ട്. ശാലുവിനെ അറസ്റ്റ് ചെയ്യാന്‍ ആരുടേയും തടസ്സമില്ല. പക്ഷെ തെളിവുകളോട് കൂടിയേ അറസ്റ്റ് ചെയ്യാവു. കല്യാണത്തിനും പാലുകാച്ചലിനും ആരു വിളിച്ചാലും പോകാറുണ്ട്. സോളാര്‍ തട്ടിപ്പു കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തിട്ടുണ്ടോയെന്ന് കോടതിയാണ് പരിശോധിക്കേണ്ടത്. എന്നാല്‍ സംഭവത്തെ ഗൗരവപൂര്‍വമാണ് കാണുന്നത്. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കും.

deshabhimani

No comments:

Post a Comment