മുപ്പത്തേഴ് രാഷ്ട്രങ്ങളുടെ കൂട്ടത്തിലാണ് വാഷിങ്ങ്ടണിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ടെലിഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് വിവരങ്ങളും ചോര്‍ത്തിയത്. ചാരപ്പണിയെക്കുറിച്ച് പുറംലോകത്തെ അറിയിച്ച എഡ്വേഡ് സ്നോഡല്‍തന്നെയാണ് ഇന്ത്യന്‍ എംബസിയിലെ വിവരങ്ങളും ചോര്‍ത്തിയ വിവരം പുറത്തുവിട്ടത്. ശക്തമായി പ്രതിഷേധിക്കേണ്ടതിനു പകരം ചാരപ്പണിയെ ന്യായീകരിക്കാനാണ് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തയ്യാറായത്. അമേരിക്കയുടേത് ചാരപ്പണിയാണെന്നു പറയാനാകില്ലെന്നും കംപ്യൂട്ടര്‍ പഠനവും കംപ്യൂട്ടര്‍ വിശകലനവും മാത്രമാണെന്നുമാണ് ഖുര്‍ഷിദ് പറഞ്ഞത്.
അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സി എംബസിയില്‍ ചാരപ്പണി നടത്തിയത് വിദേശമന്ത്രിയെ വേവലാതിപ്പെടുത്തുന്നില്ലെന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ചാരപ്പണിക്കെതിരെ അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും ഫ്രാന്‍സും മറ്റും ശക്തമായി പ്രതിഷേധിക്കുമ്പോഴാണ് വിദേശമന്ത്രിയുടെ ലജ്ജാകരമായ പ്രസ്താവന- പി ബി പറഞ്ഞു.
deshabhimani
No comments:
Post a Comment