ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ പരസ്യമായി സ്വാഗതംചെയ്ത ബെന്നി ബഹനാന്‍ ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച ചര്‍ച്ചയില്‍ എത്തിയപ്പോള്‍ മലക്കംമറിഞ്ഞിരുന്നു. പല സുഹൃത്തുക്കളും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ സ്വാഗതംചെയ്ത കൂട്ടത്തില്‍ താനും സ്വാഗതംചെയ്യുകയായിരുന്നുവെന്നും എന്നാല്‍ ഉപമുഖ്യമന്ത്രിപദം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും ഹൈക്കമാന്‍ഡുമൊക്കെയാണെന്നായിരുന്നു ബഹനാന്റെ വാദം. ഇതിനുപുറമെ എറണാകുളത്തെ ഐ ഗ്രൂപ്പുകാരനായ എംഎല്‍എ ഹൈബി ഈഡനെ ഒതുക്കുന്നതിനും ബെഹനാനാണ് നേതൃത്വം നല്‍കുന്നത്. തനിക്ക് വീക്ഷണത്തില്‍നിന്ന് 97 ലക്ഷം ലഭിക്കാനുണ്ടെന്നും അതില്‍ തീരുമാനമുണ്ടാക്കിയിട്ട് സ്ഥാനമൊഴിയാമെന്നുമായിരുന്നു ബെന്നി ബഹനാന്‍ വാദിച്ചത്. എന്നാല്‍ വീക്ഷണം 50-55 ലക്ഷം രൂപ ലാഭത്തിലാണെന്നായിരുന്നു ചീഫ് എഡിറ്ററുടെ കത്ത്. ലാഭത്തിലുള്ള സ്ഥാപനം ഒരാള്‍ക്ക് 97 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും തിരിച്ചടിച്ചാണ് ചൊവ്വാഴ്ചതന്നെ ബെന്നി ബഹനാനെ പുറത്താക്കിയത്.
ഇതിനുപുറമെ ബെന്നി ബഹനാനും കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍മുത്തലിബിനും വീക്ഷണം പ്രാദേശിക ലേഖകന്‍ ജോസിക്കുമെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. മുത്തലിബ് പ്രസിഡന്റായ ആലുവയിലെ സഹകരണ ബാങ്കില്‍ ബെന്നി ബഹനാന്റെയും ജോസിയുടെയും പേരില്‍ വീക്ഷണത്തിന്റെ അക്കൗണ്ട് ചേര്‍ത്ത് പരസ്യവിഭാഗത്തിലേക്കുവന്ന തുക തട്ടിച്ചെടുത്തതായി വ്യക്തമായിരുന്നു. 21 ലക്ഷം രൂപ ബാങ്കില്‍നിന്ന് പിന്‍വലിച്ചിട്ടും വീക്ഷണത്തിന് ലഭിച്ചത് മൂന്നുലക്ഷം മാത്രമാണ്.
deshabhimani
No comments:
Post a Comment