Wednesday, July 3, 2013

എം ജി കോളേജിലെ എബിവിപി അക്രമം: ഇടപെടണമെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യയനം തടസ്സപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. എബിവിപിയുടെ പ്രവര്‍ത്തനംമൂലം സമാധാനപരമായ അധ്യയനം തടസ്സപ്പെടുന്നുവെന്നും കാമ്പസിലെ കൊടിതോരണങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം എം ജി കോളേജ് മാനേജ്മെന്റ് സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവര്‍ത്തനംമൂലം സമാധാനപരമായ കലാലയാന്തരീക്ഷം തകര്‍ക്കാനാവില്ലെന്നും ഇത്തരക്കാരെ കാമ്പസുകളില്‍ കടക്കാന്‍ അനുവദിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പ്രിന്‍സിപ്പലിനെതിരെ എബിവിപി

തിരു: എം ജി കോളേജ് പ്രിന്‍സിപ്പലിനെതിരെ എബിവിപി രംഗത്ത്. പ്രിന്‍സിപ്പല്‍ ഡോ. സുധീര്‍ കിടങ്ങൂര്‍ കൈക്കൊണ്ട അച്ചടക്കനടപടിക്കെതിരായാണ് എബിവിപി രംഗത്തെത്തിയത്. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ജൂലൈ അഞ്ചിന് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്ന് എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറി ജി എം മഹേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എബിവിപി അനധികൃതമായി ക്യാമ്പസില്‍ സ്ഥാപിച്ച കൊടിമരവും സ്തൂപവും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നീക്കംചെയ്തിരുന്നു.

deshabhimani

No comments:

Post a Comment