നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നുവരികയാണ്. ഇത് സ്തംഭിപ്പിക്കുമെന്ന് കാണിച്ച് സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നു എന്ന വാര്‍ത്ത ആസൂത്രിതവും അടിസ്ഥാനരഹിതവുമാണ്. ഒരു തര്‍ക്കവും മെട്രോയുടെ നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് സിഐടിയുവുമായോ എഐടിയുസിയുമായോ ഉണ്ടായിട്ടില്ല. മെട്രോറെയിലിന് ആവശ്യമായ കോണ്‍ക്രീറ്റ് പൈലിങ് ജോലികളാണ് ആരംഭിച്ചിട്ടുള്ളത്.
നഗരത്തില്‍ ഈ ജോലികള്‍ ഏത് പ്രോജക്ടുകളിലും നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത് സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളികളാണ്. സിഐടിയുവിലും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ അംഗങ്ങളാണ്. പിന്നെ അന്യസംസ്ഥാനം, കേരളം എന്ന തര്‍ക്കമില്ല. മാത്രമല്ല മെട്രോ റെയില്‍പോലുള്ള സ്വപ്നപദ്ധതിയില്‍ ഒരുനിമിഷംപോലും തൊഴില്‍ സ്തംഭനമുണ്ടാക്കുവാന്‍ സിഐടിയു നിലകൊള്ളില്ല. ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ അനാവശ്യമാണ്. പദ്ധതിക്കെതിരെ ബോധപൂര്‍വം ഏതോ കേന്ദ്രങ്ങള്‍ പടച്ചുണ്ടാക്കുന്ന വാര്‍ത്തയാണ്. തെറ്റായ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഇക്കാര്യം എറണാകുളം ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയനും വ്യക്തമാക്കിയിട്ടുണ്ടെന്നും കെ എന്‍ ഗോപിനാഥ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
deshabhimani
No comments:
Post a Comment