ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. സോളാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെതിരെ ഉയരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയമാണ്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരും. ജനപ്രതിനിധികളെയടക്കം വേട്ടയാടുന്ന രീതി അനുവദിക്കാനാവില്ല. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ദിനംപ്രതിയെന്നോണം ശരിയാണെന്ന് തെളിയിക്കപ്പെടുകയാണെന്നും എസ് ആര്‍ പി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment