ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളാക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഐ എം നേതാക്കളുടെ പേര് നല്‍കിയതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ വെളിപ്പെടുത്തി. എന്നാല്‍, തങ്ങള്‍ ആ പേര് നോക്കിയില്ലെന്നും അന്വേഷണം അതിന്റെ വഴിക്ക് പോയതാണെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ വെട്ടിലാക്കാന്‍ ചില ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഇടപെട്ടുവെന്ന് തിരുവഞ്ചൂര്‍ വെളിപ്പെടുത്തിയത്.മുല്ലപ്പള്ളി പറഞ്ഞതിനെ ഇപ്പോള്‍ കാര്യമാക്കുന്നില്ല. എന്നാല്‍, അതിനെക്കുറിച്ച് വ്യക്തിപരമായി ചോദിക്കും. അദ്ദേഹത്തിന് വല്ല തെളിവും ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment