Thursday, July 4, 2013

അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നു

കത്തോലിക്കാരാജ്യമായ അയര്‍ലന്‍ഡ് ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിധേയമാക്കാനുള്ള ആദ്യ കടമ്പ പിന്നിട്ടു. പ്രസവസംരക്ഷണ ബില്‍ നിയമമാകുന്നതോടെ അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ ഗര്‍ഭഛിദ്രം സാധ്യമാകും. ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിക്കാത്തതിനാല്‍ ഇന്ത്യന്‍ ദന്തഡോക്ടര്‍ സവിത ഹാലപ്പനവര്‍ മരിച്ച സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് അത്യാവശ്യഘട്ടങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദിക്കാന്‍ നിയമം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. അടുത്ത ആഴ്ചയാണ് ബില്ലിലുള്ള അവസാനതീരുമാനം.

സവിത അയര്‍ലന്‍ഡിലെ കര്‍ശനമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തിന്റെ ബലിയാടായത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. സവിതയുടെ മരണം യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. കര്‍ശന ഗര്‍ഭഛിദ്രനിയമത്തിലെ പോരായ്മകള്‍ കാലങ്ങള്‍ക്കുമുന്‍പേ സുപ്രീംകോടതി തുറന്നുകാട്ടിയിരുന്നു. ജീവനുഭീഷണി ആകുമ്പോള്‍ ഗര്‍ഭഛിദ്രം ഡോക്ടറുടെ നിര്‍ദേശത്തോടെ നടത്താം എന്ന കോടതിയുടെ നിലപാട് അംഗീകരിക്കാനോ നടപ്പാക്കാനോ അയര്‍ലന്‍ഡിലെ സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ ഐറിഷ് സര്‍ക്കാര്‍ പ്രസവസംരക്ഷണനിയമം നടപ്പാക്കാനുള്ള കടുത്ത സമ്മര്‍ദത്തിലാണ്.

deshabhimani

No comments:

Post a Comment