സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായരെ ഫോണില്‍ വിളിച്ചിരുന്നതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ചതാണെന്നും ആരാണെന്ന് അറിയാതെയാണ് വിളിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 19 സെക്കന്റ് മാത്രമാണ് ഫോണ്‍ സംഭാഷണം നീണ്ടുനിന്നത്. ശാലു മേനോന്റെ വീട്ടില്‍ പോയകാര്യം വിവാദം ഭയന്നാണ് പറയാതിരുന്നത്. വിവാദങ്ങളുണ്ടായപ്പോള്‍ പകച്ചുപോയി. ശാലുവിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്നുംഅവിചാരിതമായാണ് പങ്കെടുത്തതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തിലിരിക്കെയാണ് തിരുവഞ്ചൂര്‍ സ്വന്തം ഫോണില്‍ നിന്ന് സരിതയെ വിളിച്ചത്. സരിതയെ അറസ്റ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുന്‍പ് മെയ് 23നാണ് മന്ത്രിയുടെ ഫോണ്‍ കോള്‍. പല കേസുകളിലും ഉള്‍പ്പെട്ട യുവതിയാണ് സരിതയെന്ന് എല്ലാ മന്ത്രിമാരുടെയും ഓഫീസില്‍ ഇന്റലിജന്‍സ് അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി സരിതയെ വിളിച്ചത്.
deshabhimani
No comments:
Post a Comment