ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെക്കണ്ടത് സരിത നായര്‍ക്കൊപ്പമായിരുന്നെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2012 ജൂലൈ 9ന് രാത്രി എട്ട് മണിക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് സരിത ശ്രീധരന്‍ നായര്‍ക്കയച്ച ഇമെയില്‍ സന്ദേശം ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ ശരിയാണെന്നതിനുള്ള ശക്തമായ സാഹചര്യത്തെളിവാണ്. ജൂലൈ 9ന് ടീം സോളാറിന് വേണ്ടി സരിത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷത്തിന്റെ ചെക്ക് തന്റെ സാനിധ്യത്തില്‍ നല്‍കിയെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി. ജൂലൈ 10 ചെക്ക് സ്വീകരിച്ചതിന്റെ രേഖകളും ഈ ചെക്ക് വണ്ടിച്ചെക്കായതിന്റെ രേഖകളും ഉണ്ട്. ആര്‍ ശെല്‍വരാജ് എംഎല്‍എ ശ്രീധരന്‍ നായരെ സരിതയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കണ്ടെന്ന് പറഞ്ഞതും ശ്രീധരന്‍ നായരുടെ വാദം ശരിവെക്കുന്നു. മുഖ്യമന്ത്രിയും ശ്രീധരന്‍ നായരും കടകവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താന്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ തയ്യാറാണെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നിരപരാധിയാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെങ്കില്‍ ശ്രീധരന്‍ നായരെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. മുഖ്യമന്ത്രി രാജിവെക്കാതെ കേസ് അന്വേഷണം ഇനി മുന്നോട്ട് പോകില്ല. മുന്‍ സര്‍ക്കാരിനെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അതുംകൂടി ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ഐസക് വ്യക്തമാക്കി.
deshabhimani
No comments:
Post a Comment