Thursday, July 11, 2013

കോള്‍ ലിസ്റ്റ് ചോര്‍ത്തല്‍; ഐജിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജി ടി ജെ ജോസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഫോണ്‍ ലിസ്റ്റ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് ഐജി ടി ജെ ജോസ്. ഐജിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 7.30ഓടെ ക്ലിഫ് ഹൗസിലെത്തിയ ഐജി 20 മിനിറ്റോളം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടതി.

ഫോണ്‍ ലിസ്റ്റുകള്‍ ചോര്‍ന്നത് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. ഫോണ്‍ ലിസ്റ്റ് ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഐജിയോട് നേരത്തെ വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലായിരുന്നു. മന്ത്രിമാരും എംഎല്‍എമാരുമടക്കം സരിതയുടെ ഫോണിലേക്ക് വിളിച്ചതിന്റെ വിവരങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

deshabhimani

No comments:

Post a Comment