Thursday, July 4, 2013

മെട്രോ നിര്‍മാണം തൊഴില്‍തര്‍ക്കംമൂലം തടസ്സപ്പെടില്ല: യൂണിയനുകള്‍

കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തൊഴില്‍തര്‍ക്കംമൂലം തടസ്സപ്പെടില്ലെന്ന് എല്‍ ആന്‍ഡ് ടിയുമായി നടത്തിയ ചര്‍ച്ചയില്‍ യൂണിയനുകള്‍ ഉറപ്പുനല്‍കി. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്ന് സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് അറിയിച്ചു.

എന്തെങ്കിലും തൊഴില്‍പ്രശ്നമുണ്ടായാല്‍ അത് നിര്‍മാണത്തെ ബാധിക്കാത്തവിധം യൂണിയനുകളുടെ ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിക്കും. ജോലിക്ക് ആളെ വയ്ക്കുക, കൂലിയുടെ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് ബില്‍ഡേഴ്സ് അസോസിയേഷന്റെ നിലവിലുള്ള ധാരണ പിന്തുടരും. ജോലി പുരോഗമിക്കുന്ന മുറയ്ക്ക് കൂലിസംബന്ധിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലവാരവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയേ ഉള്‍പ്പെടുത്തുകയുള്ളൂ എന്ന് യൂണിയനുകള്‍ ഉറപ്പുനല്‍കി. മാനേജ്മെന്റിന്റെ ഭാഗമായുള്ള സാങ്കേതികവിദഗ്ധരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, പ്രസിഡന്റ് കെ ജെ ജേക്കബ്, ജോയിന്റ് സെക്രട്ടറി കെ വി മനോജ്, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ പി ഹരിദാസ്, എല്‍ ആന്‍ഡ് ടി മാനേജ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സത്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment