സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൈകൊടുത്ത് സൗഹൃദം പങ്കിടുന്ന ചിത്രം മുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഗൂഢനീക്കം. ചിത്രം പുറത്തുവന്നാല്‍ ആഭ്യന്തരമന്ത്രി രാജിവക്കേണ്ട സ്ഥിതിയുണ്ടാകുമെന്ന് കണ്ടാണ് ഇപ്പോള്‍ ശാലുവുമൊത്ത് തിരുവഞ്ചൂര്‍ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടത്. ഈ ചിത്രമുണ്ടാക്കുന്ന കോലാഹലങ്ങള്‍ക്കിടയില്‍ ബിജുവുമൊത്ത് നില്‍ക്കുന്ന ചിത്രം മുക്കാനാണ് പദ്ധതി.
സോളാര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ ശാലുമേനോന്റെ ഗൃഹപ്രവേശനചടങ്ങില്‍ എടുത്ത മുഴുവന്‍ ചിത്രങ്ങളും ചങ്ങനാശേരി സിഐ നിഷാദ്മോന്‍ ഫോട്ടോഗ്രാഫറില്‍നിന്ന് കൈവശപ്പെടുത്തിയിരുന്നു. ഇയാളുടെ കംപ്യൂട്ടറില്‍നിന്ന് ചിത്രങ്ങളും മായ്ച്ചു കളഞ്ഞു. ശാലുവിന്റെ വീട്ടില്‍ പോയതുപോലും വാര്‍ത്തകളെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് തിരുവഞ്ചൂര്‍ സമ്മതിച്ചത്. താന്‍ ബിജു രാധാകൃഷ്ണനെ കണ്ടിട്ടേയില്ലെന്നാണ് തിരുവഞ്ചൂര്‍ ഇപ്പോഴും പറയുന്നത്. തിരുവഞ്ചൂര്‍ ശാലുവുമൊത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടാല്‍ ഇതുസംബന്ധിച്ച വിവാദങ്ങള്‍ തല്‍ക്കാലം ഒതുക്കാനാവുമെന്നാണ് ആഭ്യന്തരവകുപ്പും പൊലീസും കരുതുന്നത്. സോളാര്‍ തട്ടിപ്പ്കേസിന്റെ അന്വേഷണസംഘത്തില്‍ ഇല്ലാത്ത ചങ്ങനാശേരി സിഐ ധൃതിപിടിച്ച് ഫോട്ടോ കൈക്കലാക്കിയത് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട അമ്പലപ്പുഴ സിഐ പി വി ബേബിയും ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോ കൈക്കലാക്കിയത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ധരിപ്പിച്ചാണ്.
deshabhimani
No comments:
Post a Comment