ബാർ കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാര്‍ മുതലാളിമാരില്‍ നിന്നും പിരിച്ചെടുത്ത തുക നല്‍കിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.
കെപിസിസി ഓഫീസില്‍ രണ്ടുകോടി രൂപ എത്തിച്ചു നല്‍കിയെന്നാണ് ബിജു രമേശ് പറയുന്നത്. ഇത് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ഇത് കൂടാതെയാണ് ചെന്നിത്തലയ്‌ക്ക് മാത്രമായി 1 കോടി നൽകിയത്.
ബാര്‍ മുതലാളിമാരില്‍ നിന്ന് മൊത്തം 10 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതില്‍ രമേശ് ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം ആവശ്യപ്പെട്ടിരുന്നതായും ബിജു രമേശ് പറയുന്നു. മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനും പണം നല്‍കിയതായി ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.
ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു ചെന്നിത്തലയാണ് കെ എം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന്‍റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ എം മാണിയെ സമ്മര്‍ദത്തിലാക്കി മുഖ്യമന്ത്രിയാവുന്നതിന് കെ എം മാണിയുടെ പിന്തുണ നേടുകയെന്നതുമായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണിക്കെതിരായ ഗൂഢാലോചന റിപ്പോർട് നിഷേധിച്ച് ചെന്നിത്തല; ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ല
കോഴിക്കോട് > ബാർ കോഴ കേസിൽ കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന റിപ്പോർട് നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് വന്ന അന്വേഷണ റിപ്പോർട് ഊരും പേരുമില്ലാത്തതാണ്. അങ്ങനെയൊരു റിപ്പോർടില്ല. എന്നെ ചാരി എൽഡിഎഫ് പ്രവേശനം ന്യായീകരിക്കാാനുള്ള ശ്രമമാണ്. മാണിക്ക് താൻ മന്ത്രിയായിരിക്കവെയാണ് വിജിലൻസ് ക്ലീൻസർടിഫിക്കറ്റ് നൽകിയത് –- കോഴിക്കോട് വാർത്താസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരനെതിരെ തന്റെ മുന്നിൽ വന്ന കാര്യങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ തന്നെയാണ് കസ്‌റ്റംസ് എന്ന് മുരളീധരൻ പറഞ്ഞത് ശരിയല്ലെന്നും പറഞ്ഞു.
ജമാഅത് സഖ്യമില്ലെന്ന്
ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. യുഡിഎഫിന് പുറത്തുള്ള ആരുമായും കൂട്ടുകെട്ടില്ല. പഞ്ചായത്ത്–-നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റാരുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും പറഞ്ഞു.
No comments:
Post a Comment