കൊച്ചി> പ്രോട്ടോക്കോൾ ബാധകമാക്കുന്നത് കോൺസുലേറ്റിനാണെന്ന് ഇപ്പോൾ പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴയ പത്രസമ്മേളനങ്ങൾ അപ്പോൾ റദ്ദായോയെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് . അങ്ങിനെയെങ്കിൽ ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്ന ചെന്നിത്തലയുടെ പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണെന്നും രാജീവ് ഫേസ്‌ബുക് പോസ്‌റ്റിൽ ചോദിച്ചു.
പോസ്‌റ്റ് ചുവടെ
പ്രോട്ടോക്കോൾ ബാധകമാക്കുന്നത് കോൺസുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തിൽ പറയുന്നതു കേട്ടു . അപ്പോൾ ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണാവോ? അതോ ആരോ പറഞ്ഞതു കേട്ട് പഴയതുപോലെ വിളിച്ചു പറഞ്ഞതായിരുന്നോ? കോൺസുലേറ്റിൻ്റ പരിപാടിയിൽ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീലും മറ്റും കോൺസുലേറ്റിൽ പോയത് ഏതു കാലത്താണാവോ? ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു.
No comments:
Post a Comment